അമേരിക്കയില്‍ ഗൊറില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചു

ലോസ് ഏഞ്ചല്‍സ്: ഗൊറില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാലയിലെ ഗൊറില്ലകളിലാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. കുരങ്ങു വര്‍ഗത്തിലേക്ക് അസുഖം പടരുന്നത് ഇതാദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഗൊറില്ലകളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു, മൃഗശാല പ്രവര്‍ത്തകരില്‍ നിന്നാവാം രോഗം പടര്‍ന്നത് എന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം അറിയിച്ചു.

ചുമയുണ്ട് എന്നതൊഴിച്ചാല്‍ ഗൊറില്ലകള്‍ക്ക് മറ്റു ശാരീരിക അസ്വസ്തതകളൊന്നുമില്ലെന്ന് മൃഗശാല എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ലിസ പിറ്റേഴ്‌സണ്‍ പറഞ്ഞു. രോഗബാധിതരായ ഗൊറില്ലകള്‍ ഐസോലേഷനിലാണ് അവ സുഖം പ്രാപിച്ച് വരുന്നതായും ലിസ കൂട്ടിച്ചേര്‍ത്തു. മനുഷ്യനുമായി 98 ശതമാനം പൊരുത്തമുളള ഡിഎന്‍എയാണ് ഗൊറില്ലകളുടേത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പതിനൊന്ന് ലക്ഷത്തിനടുത്ത് മനുഷ്യരുടെ ജീവനെടുത്ത കൊവിഡ് ഗൊറില്ലകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ, മറ്റു ഗൊറില്ലകളിലേക്ക് രോഗം വ്യാപനം നടന്നിട്ടുണ്ടോ എന്നുളള കാര്യങ്ങള്‍ വ്യക്തമല്ല. കാലിഫോര്‍ണിയയില്‍ രോഗം സ്ഥിരീകരിച്ചതുമുതല്‍ സാന്‍ ഡിഗോ സൂ സഫാരി പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More