ഹരിയാന മുഖ്യമന്ത്രിക്ക് പൗരത്വം തെളിയിക്കുന്ന രേഖയില്ല

ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പൗരത്വം തെളിയിക്കുന്ന രേഖയില്ലെന്ന് വിവരാവകാശ രേഖ. സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെയും പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, ​ഗവർണറുടെയും  പൗരത്വ തെളിയിക്കുന്ന രേഖയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച വിരാവകാശ രേഖക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ അറിയിച്ചത്.

വിവരാവകാശപ്രവര്‍ത്തകന്‍ പി പി കപൂര്‍ ആണ്  പൗരത്വ രേഖയുടെ വിവരങ്ങള്‍ അന്വേഷിച്ച് വിവരാവകാശ അപേക്ഷ നല്‍കിയത്. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസര്‍ മറുപടി കൊടുത്തത്. പൗരത്വ രേഖകള്‍ സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമായേക്കും എന്നും അദ്ദേഹത്തിന്‍റെ മറുപടിയിലുണ്ട്.

ഹരിയാനയിൽ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഖട്ടാര്‍ വ്യക്തമാക്കിയിരുന്നു.  ഹരിയാനയിൽ താമസമാക്കിയ  പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള  1500 ഓളം ന്യൂനപക്ഷങ്ങൾക്ക്  പുതിയ നിയമ പ്രകാരം  പൗരത്വം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Contact the author

web desk

Recent Posts

Web Desk 9 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More