സുനിൽ ജോഷി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാന്‍

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയെ തെരഞ്ഞെടുത്തു. എം.എസ്.കെ. പ്രസാദ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ജോഷിയെ തിരഞ്ഞെടുത്ത്.  മദന്‍ലാല്‍, ആര്‍.പി സിങ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ചെയര്‍മാനായി ജോഷിയെ തിരഞ്ഞെടുത്തത് .വെങ്കിടേഷ് പ്രസാദ്, എൽ. ശിവരാമകൃഷ്ണന്‍, അജിത് അ​ഗാർക്കർ എന്നിവരുടെ പേരും ദേശീയ സെലക്ഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.

അഞ്ചംഗ സെലക്ഷന്‍ പാനലില്‍  മുന്‍ താരം ഹര്‍വീന്ദര്‍ സിങ്ങിനെയും ഉള്‍പ്പെടുത്തി. മധ്യമേഖല സെലക്ടർ ഗഗന്‍ ഖോഡയ്ക്കു പകരമാണ് ഹര്‍വീന്ദറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് അംഗങ്ങളായ ജിതിൻ പരഞ്ജ്‌പെ, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിങ് എന്നിവരുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും.

ഇടംകയ്യൻ സ്പിന്നറായ സുനിൽ ജോഷി  കർണാടക സ്വദേശിയാണ്.  1996 ലാണ് ടീമിൽ എത്തിയത്. ഇന്ത്യയ്ക്കായി 15 ടെസ്റ്റുകളും 69 ഏകദിനങ്ങളും കളിച്ചു.ടെസ്റ്റില്‍ 41 വിക്കറ്റുകളും ഏകദിനത്തില്‍ 69 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.  2001-ല്‍ വിരമിച്ചു.

Contact the author

sports desk

Recent Posts

Sports Desk 1 week ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 weeks ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 3 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 5 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More