കാശ്മീരില്‍ 2 ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഭരണകൂടം

ജമ്മുകാശ്മീര്‍ : ജമ്മുകാശ്മീരില്‍  സമൂഹ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ഭാഗികമായി പിന്‍വലിക്കുന്നു. ആറുമാസത്തിലധികമായി ഏര്‍പ്പെടുത്തിയ വിലക്കിനൊടുവില്‍ 2- ജി  സേവനങ്ങള്‍ ഇനിമേല്‍ ലഭ്യമാകുമെന്ന് ജമ്മുകാശ്മീര്‍ ഭരണകൂടം പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ പ്രീ-പെയ്ഡ് കണക്ഷന്‍ ലഭ്യമാകില്ല. ഇന്‍റര്‍നെറ്റ്‌ സേവനങ്ങള്‍ 2-ജി സ്പീഡില്‍ മാത്രമേ ലഭിക്കൂ. ജമ്മുകാശ്മീരില്‍ ലഭ്യമാകുന്ന വെബ് സൈറ്റുകളുടെ  പട്ടികയും പ്രസിധീകരിച്ഛതായാണ് വിവരം.

ലാന്‍ഡ്‌ ലൈന്‍ ,പോസ്റ്റ്‌ പെയ്ഡ്, ആശ്പത്രി സേവനഗള്‍ക്കുള്ള ഇന്‍റര്‍ നെറ്റ് സേവനങ്ങള്‍ എന്നിവ ജനുവരിയില്‍ പുനസ്ഥാപിച്ചിരുന്നു. ജമ്മുകാഷമീരിന്‍റെ പ്രത്യേക പദവി (അനുചേദം -370 ) എടുത്തു കളഞ്ഞതിനു ശേഷം 2019 അഗസ്റ്റ് 5 - ന് ആണ് ലാന്‍ഡ്‌ ലൈന്‍, മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം റദ്ദാക്കിയുരുന്നു.

Contact the author

web desk

Recent Posts

National Desk 6 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 7 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More