ജെല്ലിക്കെട്ടിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് മൃഗസംരക്ഷ സംഘടനകള്‍

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുളള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്. ലോകം മുഴുവന്‍ കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെല്ലിക്കെട്ട് നടത്തുന്നത് അപകടകരമാണ്. അത് കൊവിഡിന്റെ സമൂഹവ്യാപനത്തിലേക്ക് നയിക്കുമെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്. രാജ്യത്തുടനീളമുളള 52 ഡോക്ടര്‍മാര്‍ എഴുതിയ കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് സംഘടന തമിഴ്‌നാട് സര്‍ക്കാരിന് കത്തെഴുതിയത്.

അതേസമയം ജനുവരി 16ന് അലങ്കനല്ലൂരില്‍ നടക്കുന്ന ജെല്ലിക്കെട്ട് പരിപാടി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ അറിയിച്ചു. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം,150 പേര്‍ക്കുമാത്രമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി, അന്‍പത് ശതമാനം കാണികള്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളോടുകൂടിയായിരുന്നു ജെല്ലിക്കെട്ടിന് അനുമതി നല്‍കിയത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന്  പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More