കര്‍ഷകസമരം; എട്ടാം ഘട്ട ചര്‍ച്ച ഇന്ന്

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുമായുളള കേന്ദ്രത്തിന്റെ എട്ടാം ഘട്ട ചര്‍ച്ച ഇന്ന്. കഴിഞ്ഞ ഏഴു തവണയും ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിശദമായ ആലോചനകളില്ലാതെ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

ജനുവരി 8ന് നടക്കുന്ന ചര്‍ച്ചയും പരാജയപ്പെട്ടാല്‍ റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി ഡല്‍ഹി അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടര്‍ റാലി നടത്തിയത്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ഇനിയും കടുപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍  വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, ഡല്‍ഹിയിലെ കര്‍ഷകസമരം 43 ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം കര്‍ഷകരുടെ സമരം കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന്  സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 15 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More