പക്ഷിപ്പനി മനുഷ്യനിലേക്കും പടരാമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ് ബല്യാന്‍

ഡല്‍ഹി: പക്ഷിപ്പനി മനുഷ്യനിലേക്കും പടരാമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ് ബല്യാന്‍. ഏവിയന്‍ ഇന്‍ഫ്ലുവെന്‍സ മൂലം രാജ്യത്താകമാനം ഇരുപത്തി അയ്യായിരത്തോളം പക്ഷികളാണ് ചത്തൊടുങ്ങിയത് എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ മനുഷ്യനിലേക്ക് രോഗം പടര്‍ന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏവിയന്‍ ഇന്‍ഫ്ലുവെന്‍സ അണുബാധയ്ക്ക് ചികിത്സയില്ലെന്നും പക്ഷികളില്‍ രോഗം പടര്‍ന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കുകയും ചത്ത പക്ഷികളെ ശ്രദ്ധയോടെ സംസ്‌കരിക്കുകയും വേണമെന്നും സഞ്ജീവ് ബല്യാന്‍ പറഞ്ഞു.

അതേസമയം, കോഴിയുടെയോ മറ്റ് പക്ഷികളുടെയോ മാംസം കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യനിലേക്ക് പടരുമെന്നതിന് തെളിവുകളില്ലെന്ന് മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. കേരളം,ഹിമാചല്‍ പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പക്ഷിപ്പനിയെത്തുടര്‍ന്ന് വളര്‍ത്തുപക്ഷികളെ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.രോഗം റിപ്പോര്‍ട്ട് ചെയ്താലുടന്‍  മേഖലകളില്‍ അണുനശീകരണം നടത്തണമെന്നും വളര്‍ത്തു പക്ഷികള്‍ കൂട്ടത്തോടെ അസ്വാഭാവികമായി മരണപ്പെട്ടാലുടന്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 7 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More