ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി റിലയന്‍സ്

ഡല്‍ഹി: ജിയോ ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി റിലയന്‍സ്. വിവാദ കര്‍ഷക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അംബാനിയുടെ ജിയോ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. പഞ്ചാബിലെ ജിയോ ടവറുകള്‍ നശിപ്പിച്ചത് കര്‍ഷകരാണെന്നാണ് റിലയന്‍സ്‌ ആരോപിക്കുന്നത്. സംഭവത്തില്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.

കര്‍ഷകരെ തങ്ങള്‍ക്കെതിരെ തിരിക്കാന്‍ ചില കമ്പനികള്‍ ശ്രമിക്കുന്നതായും ജിയോ ആരോപിക്കുന്നുണ്ട്. ഈ ആക്രമണത്തിലൂടെ ആയിരക്കണക്കിന് ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും നഷ്ടമുണ്ടായി. ജിയോ ടവറുകള്‍ ആക്രമിച്ചവരെ തങ്ങളുടെ ബിസിനസ് എതിരാളികള്‍ സഹായിച്ചിട്ടുണ്ടെന്നും റിലയന്‍സ് ആരോപിച്ചു. റിലയന്‍സിന് കോര്‍പ്പറേറ്റ് ഫാര്‍മിങ്ങിലേക്ക് തിരിയാനുളള പദ്ധതികളില്ല അതിനുവേണ്ടി ഇന്ത്യയില്‍ കൃഷിഭൂമി വാങ്ങിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

താങ്ങുവില ഉറപ്പാക്കണമെന്നു തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്, ഇന്ത്യയുടെ അന്നദാതാക്കളായ കര്‍ഷകരോട് വളരെയധികം നന്ദിയും ബഹുമാനവുമുണ്ടെന്നും റിലയന്‍സ് അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയിലെ കര്‍ഷകരുടെ സമരം ഏറെക്കുറെ സമാധാനപരമാണെങ്കിലും പഞ്ചാബിലെ ജിയോയുടെ 1500 ടവറുകളാണ് നശിപ്പിക്കപ്പെട്ടത്.


Contact the author

National Desk

Recent Posts

Web Desk 2 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More