ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക വാക്‌സിനു ബ്രിട്ടനില്‍ അനുമതി

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ബ്രിട്ടണ്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനകയുമായി ചേര്‍ന്നാണ് ഓക്‌സ്‌ഫോര്‍ഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. സാധാരണ റെഫ്രിജറേറ്റര്‍ താപനിലയില്‍ സൂക്ഷിക്കാനാകുമെന്നതാണ് ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക വാക്‌സിന്റെ പ്രത്യേകത. ഫൈസര്‍, മോഡേണ വാക്‌സിനുകളെക്കാള്‍ വില കുറവാണ് എന്നതും പ്രത്യേകതയാണ്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി വാക്‌സിന്‍ അംഗീകരിക്കുന്നതിനായി നല്‍കിയ അപേക്ഷ അംഗീകരിച്ചതായി ബ്രിട്ടിഷ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ബ്രിട്ടണ്‍. അമ്പതിനായിരത്തിലേറേ കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം അവിടെ റിപ്പോര്‍ട്ട് ചെയ്തത്. എഴുപത്തിയൊന്നായിരം പേര്‍ക്കാണ് ബ്രിട്ടണില്‍ ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

അസ്ട്രാസെനക വാക്‌സിന്‍ സുരക്ഷിതവും ഗുണമേന്മയുളളതുമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 100 ദശലക്ഷം ഡോസുകളാണ് ബ്രിട്ടണ്‍ ആവശ്യപ്പെട്ടിട്ടുളളത്, 2021 മാര്‍ച്ച് മാസത്തോടുകൂടി 40 ദശലക്ഷം അസ്ട്രാസെനക വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാവും. ഫൈസര്‍ വാക്‌സിന്‍ ഡിസംബര്‍ 2നാണ് ബ്രിട്ടണ്‍ അംഗീകരിച്ചത്. 8 ലക്ഷത്തോളം ജനങ്ങള്‍ക്കാണ് ഇതുവരെ ഫൈസര്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുളളത്.

Contact the author

International Desk

Recent Posts

International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More