മെൽബൺ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ തകർത്തു; രഹാനെ മാൻ ഓഫ് ദ മാച്ച്

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ജയം. പരമ്പരയിലെ രണ്ടാമത്തെ മതസരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഇതോടെ പരമ്പര1-1 എന്ന നിലയിലായി. രണ്ടാം ഇന്നിം​ഗ്സിൽ 70 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.  അരങ്ങേറ്റതാരം ശുഭ്മാൻ ​ഗിൽ 35 റൺസും ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 27 റൺസും നേടി പുറത്താവാതെ നിന്നു. 7 ഫോറുകളുടെ അകമ്പടിയോടെ 36 പന്തിൽ നിന്നാണ് ​ഗിൽ 35 റൺസ് നേടിയത്.  മായങ്ക് അ​ഗർവാൾ 5 ഉം ചേതേശ്വർ പുജാര 3 ഉം റൺസിന് പുറത്തായി. 19 റൺസിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഡ്ലൈഡ് ടെസ്റ്റിന് സമാനമായ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ  രഹാനെയുടെ ഇന്നിം​ഗ്സാണ് തുണയായത്.

ആ​ദ്യ ഇന്നിം​ഗ്സിൽ നേടിയ 131 റൺസാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. രണ്ടാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയയുടെ ഇന്നിം​ഗ്സ് 200 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ താരം സിറാജ് 3 വിക്കറ്റെടുത്തു. ബുറ, അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഉമേഷ് യാദവ് 1 വിക്കറ്റും നേടി. 99 6 എന്നി നിലയിൽ തകർന്ന ഓസ്ട്രേലിയയെ കാമറൂൺ ​ഗ്രീനും പാറ്റ് കമ്മിൻസും ചേർന്നാണ് ഇന്നിം​ഗ്സ് തോൽവിയിൽ നിന്ന് ഓസ്ട്രേലിയയെ രക്ഷിച്ചത്. നാലാം ദിവസം മികച്ച ലീഡ് നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ഇന്ത്യൻ ഫുട്ബോളർമാർ നിഷ്പ്രഭമാക്കി. രഹാനെയാണ് മാൻ ഓഫ് ദ മാച്ച്.

Contact the author

Web Desk

Recent Posts

Sports Desk 3 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 6 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More