അയ്യപ്പഭക്തര്‍ക്ക് കൊവിഡ്‌ ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കിയ ഉത്തരവ് നിലവില്‍ വന്നു

തിരുവനന്തപുരം: അയ്യപ്പഭക്തര്‍ക്ക് കൊവിഡ്‌ ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കിയ ഉത്തരവ് നിലവില്‍ വന്നു. ഇന്നു മുതലാണ്‌ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി. മകരവിളക്ക് ഉത്സവ കാലത്ത്(ഡിസംബര്‍ 26 ന് ശേഷം) ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ കോവിഡ് – 19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കാണിക്കണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ശബരിമല ദര്‍ശനത്തിനായി എത്തുമ്പോള്‍ അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതേണ്ടത്. ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം. ആര്‍ടിപിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് മല കയറാന്‍ അനുമതി ലഭിക്കുകയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

കോവിഡ്- 19 പശ്ചാത്തലത്തില്‍ പോലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീര്‍ഥാടന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ ദേവസ്വം ബോര്‍ഡിന് നല്‍കിയെന്നും പ്രസിഡന്റ് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 20 കോടി രൂപ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറുമാസത്തിനിടെ 50 കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയത്. ഇതില്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ദേവസ്വം മന്ത്രിയോടും ധനമന്ത്രിയോടും ദേവസ്വം ബോര്‍ഡിനുള്ള നന്ദി അറിയിക്കുകയാണെന്നും ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങള്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ പരമാവധി ജാഗ്രതപാലിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് കൊവിഡ്‌ ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കിയത്  

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More