യുഡിഎഫിലെ സ്ഥാനവും മുന്നണി മര്യാദയും ലീഗിനറിയാം - സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: എഴുപതിറ്റാണ്ടോളം പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് യു ഡി എഫിലെ തങ്ങളുടെ സ്ഥാനത്തെ കുറിച്ചും മുന്നണി മര്യാദയെക്കുരിച്ചും വ്യക്തമായ ബോധമുണ്ടെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലീഗ് വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇടപെട്ടുകൊണ്ട്‌ പോസ്റ്റു ചെയ്ത എഫ് ബി കുറിപ്പിലാണ് സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്നില്‍ നടക്കാനല്ല, കോണ്‍ഗ്രസ്സിനെ മുന്നില്‍ നടത്തിക്കാനാണ് ലീഗ് എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത്-സാദിഖലി പറഞ്ഞു. 

എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:-

"കോൺഗ്രസ്സിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസ്സിനെ മുന്നിൽ നടത്താനാണ് മുസ്‌ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളത്". കേരള രാഷ്ട്രീയത്തിൽ വലിയ പാരമ്പര്യമുണ്ട് യുഡിഎഫിന്. അര നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ആ മുന്നണി സംവിധാനത്തിന് നേതൃത്വം നൽകുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തന്നെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പാരമ്പര്യം അവകാശപ്പെടാവുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്സ്.

ഒന്നേക്കാൽ നൂറ്റാണ്ടിനപ്പുറം പാരമ്പര്യമുള്ള ജനാധിപത്യ ബഹുജന സംഘടനയാണത്. സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലും, സ്വാതന്ത്ര്യാനന്തരം രാഷ്ട്ര നിർമ്മാണ പ്രക്രിയക്കും നേതൃത്വം നൽകിയത് കോൺഗ്രസ്സ് തന്നെയാണ്. രാഷ്ട്രത്തിനുവേണ്ടി ജീവിതം സമർപ്പിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും, രാഷ്ട്രത്തിനുവേണ്ടി ജീവൻ സമർപ്പിച്ച ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നേതൃത്വം നൽകിയ കോൺഗ്രസ്സ്. ആ വലിയ പാരമ്പര്യത്തിന്റെ പിൻതുടർച്ച തന്നെയാണ് ഇന്നത്തെ കോൺഗ്രസ്സ്.

ഏഴു പതിറ്റാണ്ടിനപ്പുറം പാരമ്പര്യമുണ്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്. ഇന്ന് മുസ്‌ലിം ലീഗിനെതിരേയും യുഡിഎഫിനെതിരേയും വിമർശനമുന്നയിക്കുന്ന ചിലരുടെ രാഷ്ട്രീയ ആചാര്യന്മാരുടെ കൂടെ  ഒരേ മുന്നണിയിൽ പ്രവർത്തിച്ച പാരമ്പര്യവുമുണ്ട് മുസ്‌ലിം ലീഗിന്. ജനാധിപത്യ ബോധവും മുന്നണിമര്യാദയും മുസ്‌ലിം ലീഗിനറിയാം. യുഡിഎഫിനകത്ത് മുസ്‌ലിംലീഗിന്റെ ഇടം ഏതാണെന്നും നിർവ്വഹിക്കേണ്ട ദൗത്യം എന്താണെന്നും മുസ്‌ലിം ലീഗിന് നന്നായറിയാം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

"കോൺഗ്രസ്സിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസ്സിനെ മുന്നിൽ നടത്താനാണ് മുസ്‌ലിം ലീഗ് എന്നും പരിശ്രമിച്ചിട്ടുള്ളത്". ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസ്സാണ്. ചിലർ കോൺഗ്രസ്സ് രഹിത ഭാരതം എന്ന മുദ്രാവാക്യമുയർത്തുന്ന ഈ കാലത്ത് കോൺഗ്രസ്സ് ശക്തിയാർജ്ജിക്കണം എന്ന് മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നു. മുസ്‌ലിം ലീഗ് നിർവ്വഹിക്കുന്ന ദൗത്യം മഹത്തരമാണെന്ന ഉറച്ച ബോധ്യം മുസ്‌ലിം ലീഗിനുണ്ട്. താൽക്കാലിക ലാഭ നഷ്ടങ്ങളല്ല, ബഹുസ്വര ഇന്ത്യയുടെ  ഭരണഘടനയുടെ സംരക്ഷണം തന്നെയാണ്  മതേതര ചേരിയുടെ ആത്യന്തിക ലക്ഷ്യം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More