സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് എത്തിയില്ല; ബാങ്ക് ഇടപാടുകൾ പരിശോധിക്കുമെന്ന് ഇഡി

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിൻരെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായില്ല. കള്ളപ്പണം വെളുപ്പിച്ച കേസിൽ കൂടുതൽ രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് ഇഡി രവീന്ദ്രനോട് ആവശ്യപ്പെട്ടെന്ന് സൂചനകളുണ്ടായിരുന്നു. രവീന്ദ്രൻ. ആശുപത്രിയിൽ പോകേണ്ടതുകൊണ്ട് ഹാജരാകാനാവില്ലെന്ന് കാണിച്ച് രവീന്ദ്രൻ ഇഡിക്ക് കത്തു നൽകി.  

 തുടർച്ചയായ രണ്ട് ദിവസം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് ഒമ്പതരയോടെയാണ് രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്. ആദ്യ ദിവസം  13 മണിക്കൂർ ചോദ്യം ചെയ്യൽ തുടർന്നു.   രാവിലെ 9ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു നിന്നു. തൊട്ടടുത്ത ദിവസവും രവീന്ദ്രനെ ചോദ്യം ചെയ്തു. ആകെ 25 മണിക്കൂറാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. 

 നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍  ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു. 

നേരത്തെ, ആദ്യം നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രൻ കൊവിഡ് ബാധിതനായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. രണ്ടാമത് നോട്ടീസ് നൽകിയപ്പോൾ കൊവിഡാനന്തര ചികിത്സയിലായിരുന്നു രവീന്ദ്രൻ. തുടർന്ന് ഇഡി നോട്ടീസ് നൽകിയപ്പോൾ  കൊവിഡ് അവശതയെ തുടർന്ന് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡമിറ്റ് ആയി. മെഡിക്കൽ ബോർഡ് പരിശോധിച്ച് രണ്ടാഴ്ച വിശ്രമം വേണമെന്ന് നിർദ്ദേശിച്ചിരുന്നു. രവീന്ദ്രന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ സംഘം കണ്ടെത്തി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം രവീന്ദ്രന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് ഇഡി അന്വേഷണം തുടങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 വർഷത്തെ ബാങ്ക് ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. 3 ബാങ്കുകളോടാണ് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More