ജയ് ശ്രീറാം ഫ്ളക്സിന്റെ സ്ഥാനത്ത് ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ

പാലക്കാട് ന​ഗരസഭാ ഓഫീസിന് മുകളിൽ ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തി. കഴിഞ്ഞ ദിവസം സംഘപരിവാർ സംഘടനകൾ ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തിയ അതേ സ്ഥാനത്താണ് ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയത്. രാവിലെ പ്രതിഷേധവുമായി ന​ഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നേതാക്കൾ എത്തുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ഓഫീസ് ​ഗേറ്റിൽ തടഞ്ഞു. ഇതിനിടെ ഏതാനും പ്രവർത്തകർ ദേശീയ പാതാകയും, ത്രിവർണ പാതാക ആലേഖനം ചെയ്ത ഫ്ലക്സുമായി കെട്ടിടത്തിൽ കയറി. കഴിഞ്ഞ ദിവസം ജയ്ശ്രീം റാം ഫ്ലക്സ് ഉയർന്ന അതേസ്ഥാനത്ത് ത്രിവർണ ഫ്ലക്സ് ഉയർത്തി. ചില പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ നിന്ന് ദേശീയ പതാകയും വീശി. പത്ത് മനുട്ടോളം ഇവർ കെട്ടിടത്തിന് മുകളിൽ തുടർന്ന്. പൊലീസ് എത്തിയെങ്കിലും താഴെ ഇറങ്ങാൻ ഡിവൈഎഫ്ഐക്കാർ തായ്യാറായില്ല. തുടർന്ന് പൊലീസ് ഇവരെ നിർബന്ധിച്ച് താഴെ ഇറങ്ങി. ന​ഗരസഭാ ​ഗേറ്റിലുള്ള പ്രവർത്തകരെയും പോലീസ് നീക്കി. 

പാലക്കാട് നഗരസഭാ ഭരണം ഉറപ്പാക്കിയതില്‍ ആവേശംമൂത്ത ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍  നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി  ഫ്‌ളക്‌സുകള്‍ തൂക്കിയത്. ഒന്നില്‍ ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്ത ശിവാജിയുടെ ചിത്രവും രണ്ടാമത്തെതില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രത്തിനൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരിക്കുന്നത്. 

 സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു നഗരസഭാ സെക്രട്ടറിയുടെ പരാതിയിന്മേലാണ് കേസ് എടുതതത്. ബിജെപി കൗൺസിലർമാരെയും, പോളിം​ഗ് ഏജന്റുമാരെയും പ്രതികളാക്കിയാണ് കേസ് എടുത്തത്  സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോടെ വിശദമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാലക്കാട് എസ്പി പറഞ്ഞു. നേരിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയും പരാതികൾ ലഭിച്ചെന്ന് എസ് പി അറിയിച്ചു.മതസ്പർദ വളർത്താൻ ശ്രമിച്ചെന്ന് കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയത്തിലെ 153 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്


Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More