ടിവി റേറ്റിം​ഗ് തട്ടിപ്പിൽ ബാർക്ക് സിഇഒ അറസ്റ്റിൽ

ടിആർപി റേറ്റിം​ഗ് തട്ടിപ്പ് കേസിൽ ബാർക്ക് മുൻ സിഇഒ അറസ്റ്റിൽ. ബാർക്ക് മുൻ സിഇഒ റോമിൽ റാം ആണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടിആർപി റേറ്റിം​ഗ് തട്ടിപ്പ് കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിനാലായി. 

കേസില്‍ റിപ്പബ്ലിക്ക് മീഡിയ നെറ്റ്വർക്ക്  സി.ഇ.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് സി.ഇ.ഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. വികാസിന് കഴിഞ്ഞ ദിവസം മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.

 റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ്  പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. 

മുംബൈയിലെ 2,000 വീടുകളിലാണ് ഹസ്‌ന റിസർച്ച് ടി.ആർ.പി. നിർണയിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഉപകരണം സ്ഥാപിച്ച വീട്ടിൽ ആളില്ലാത്തപ്പോഴും ടെലിവിഷൻ തുറന്നുവെച്ചാണ് ഇവര്‍ റേറ്റിംഗ് കൂട്ടിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷത്തില്‍നിന്നും വ്യക്തമായി. ചില വീട്ടുകാർക്ക് അതിന് പ്രതിഫലവും നൽകി. ടെലിവിഷൻ ചാനലുകൾക്ക് പരസ്യങ്ങൾ കിട്ടുന്നതും പരസ്യനിരക്ക് നിർണയിക്കപ്പെടുന്നതും ടി.ആർ.പി.യുടെകൂടി അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ അതില്‍ കൃത്രിമം കാണിക്കുന്നത് വഞ്ചനാ കുറ്റമാണ്. 

ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകളും മുംബൈയിലാണ് ഉള്ളത്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 10 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More