കര്‍ഷകമാര്‍ച്ച് തടഞ്ഞു; നാളെ നിരാഹാരസമരവും രാജ്യവ്യാപക പ്രതിഷേധവും

ഡല്‍ഹി: അഞ്ചുവട്ടമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി റോഡ്‌ ഉപരോധത്തിലേക്ക് കടന്ന കര്‍ഷകരെയാണ് ഇന്ന് പൊലിസും, അര്‍ദ്ധ സൈനിക വിഭാഗവും ചേര്‍ന്ന് തടഞ്ഞത്. ഇതോടെ പ്രക്ഷോഭം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെ നിരാഹാരസമരം സമരം നടത്തുമെന്ന് പറഞ്ഞ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ക്കും ആഹ്വാനം നല്‍കിയിട്ടുണ്ട്.

കർഷക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് കർഷകർ. എന്നാല്‍ നിയമം പിന്‍വലിക്കാനാവില്ലെന്നും ഭേദഗതിയാവാമെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇത് തള്ളിയ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് അറിയിച്ചു. അതേസമയം കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നാളെ വീണ്ടും ചർച്ച നടത്തിയേക്കും. ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം കർഷക സംഘടനകളെ അറിയിച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങളിന്മേൽ ആയിരിക്കും ചർച്ച. അതേ സമയം കർഷക സംഘടനകൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. കർഷക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് കർഷകർ.   

പ്രക്ഷോഭം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാ​ഗമായി രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കന്നുകാലികളും ട്രാക്ടറുകളുമായി തലസ്ഥാനത്തേക്ക് തിരിച്ചു. കന്നുകാലികളുമായി കൂട്ടം കൂട്ടമായാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്.

കർഷകർ  ടോൾ പ്ലാസകൾ ഉത്തരേന്ത്യയിൽ വ്യാപകമായി ഉപരോധിച്ചു. ഡൽഹി- ചണ്ഡീ​ഗഡ് ദേശീയ പാതയിലെ കർനൂർ, പാനിപറ്റ് ടോൾ പ്ലാസകൾ പ്രക്ഷോഭകർ തുറന്നുവിട്ടു. പ്രക്ഷോഭം മുന്നിൽകണ്ട് ഡൽഹി- ഹരിയായന അതിർത്തിയിൽ ഫരീദാബാദ് പൊലീസ് 3500 ഓളം പൊലീസുകാരെ വിന്യസിച്ചു. ബദർപൂർ, ​ഗുരു​ഗ്രാം, കുൻടലി-​ഗാസിയാബാദ്-പൽവാൾ, പാലി, ധനൂജ് അതിർത്തിയിലാണ് കർഷകർക്കെതിരെ പൊലീസിനെ വിന്യസിച്ചത്. ഇവിടുത്തെ അതിർത്തിയിൽ പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.ദേശവിരുദ്ധ സംഘടനകൾ സമരം ഹൈജാക്ക് ചെയ്തെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം കർഷക സംഘടനാ നേതാക്കൾ തള്ളി. സമരത്തിൽ അത്തരക്കാരുണ്ടെങ്കിൽ സർക്കാർ പിടികൂടണമെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രമന്ത്രിമാരുടെ ശ്രമമെന്ന് കർഷക സംഘടനാ നേതാക്കൾ ആരോപിച്ചു. 









Muziriz Post Muziriz Post News delhi chalo march Framers Protest New Farm Bill 

Enter Keywords

Atleast select/create one tag. Existing tag selection is better for reach.

SEO Keywords*

Same as the Article Tags

farmers strike today delhi chalo march farmers tractor protest ban toll plaza farmers strike 2020 delhi haryana boarder farmers protest 18th day 

Contact the author

Natioanal Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 22 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More