ബം​ഗാളിൽ മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരെ കേന്ദ്ര സർക്കാർ തിരിച്ചു വിളിച്ചു

പശ്ചിമ ബം​ഗാളിൽ മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരെ കേന്ദ്ര സർക്കാർ സർവീസിലേക്ക് തിരിച്ചുവിളിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ  സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജെപി നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരെയാണ് തിരിച്ചു വിളിച്ചത്. ജെപി നദ്ദക്ക് നേരയുണ്ടായ അക്രമണത്തിൽ  വിശദീകരണം നൽകാൻ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവരോട് കേന്ദ്ര അഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇരുവരോടും ഹാജരായി സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ  കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രം​ഗത്തെത്തി. നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കാണിച്ച് തൃണമുൽ കോൺ​ഗ്രസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള  ബിജെപി നേതാക്കള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 19 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനും പരിപാടിയിട്ടിട്ടുണ്ട്. ബിജെപി നേതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസ്സാണ് എന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആരോപണം. 

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 22 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More