ലാത്വിയ: വിഖ്യാത കൊറിയന്‍ സംവിധായകന് കിം കി ഡുക്ക് അന്തരിച്ചു. കൊറിയന്‍ തലസ്ഥാനമായ ലാത്വിയയില്‍ കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് മരണം സംഭവിച്ചത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയയിലെ റിഗ നഗരത്തിനടുത്തുള്ള തീരപ്രദേശത്ത് സ്വന്തമായി വസതി പണിയുക എന്ന ഉദ്ദേശത്തോടെയാണ് കിം കി ഡുക്ക് ലാത്വിയയിലേക്ക് പോയത് എന്നാണ് വിവരം.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ഏഷ്യയിലെ ഏറ്റവും പ്രമുഖനായ സിനിമാ സംവിധായകനാണ് കിം കി ഡുക്ക്. മലയാളികള്‍ക്ക് ഏറെ സുപരിചിതനുമായിരുന്നു അദ്ദേഹം. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലയാളികളായ ചലച്ചിത്രാസ്വാദകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ കലാകാരനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് വിടവാങ്ങിയിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ടൈം ആന്‍ഡ് ഹ്യുമന്‍ , സ്പൈസ്, സ്പ്രിംഗ്, സമ്മര്‍,വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്, ഫാള്‍ തുടങ്ങിയവയാണ് കിം കിഡുക്കിന്റെ പ്രധാനപ്പെട്ട സിനിമകള്‍. ദക്ഷിണ കൊറിയയിലെ ക്യോന്ഗ് സാന്ഗിലെ ബോങ്ങ്വയില് 1960 ല്‍ ജനിച്ച കിം കി ഡുക്ക് തിരക്കഥ രചനയിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്.