മോദി സര്‍ക്കാരിനുവേണ്ടി വന്‍ വ്യാജവാര്‍ത്താ ശൃംഖല - ഡിസിന്‍ഫോ ലാബ്

ബ്രസ്സല്‍സ്: ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ യു ഡിസിന്‍ഫോ ലാബ് എന്ന അന്വേഷണ എജന്‍സിയാണ് ഇന്ത്യയിലെ മോദി സര്‍ക്കാരിനെതിരായ  അന്വേഷണ റിപ്പോര്‍ട്ട് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യാ ക്രോണിക്ക്ള്‍  എന്ന പേരില്‍  നടത്തിയ ഒപ്പറേഷനിലൂടെ കണ്ടെത്തിയത് എന്ന മുഖവുരയോടെയാണ്‌ ഇ യു ഡിസിന്‍ഫോ ലാബ്  അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിലടക്കം വര്‍ദ്ധിപ്പിക്കാന്‍ വന്‍ മാധ്യമ ശൃംഖലയെയാണ് ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വരും മുന്‍പ് 2005 മുതല്‍ 15 വര്‍ഷമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പതിനഞ്ചു വര്‍ഷമായി തുടരുന്ന ഈ വ്യാജ വാര്‍ത്താ നിര്‍മ്മാണത്തിന്റെ ചുരുക്കവിവരണമെന്ന നിലയില്‍  ഇ യു ഡിസിന്‍ഫോ ലാബ് എന്ന അന്വേഷണ എജന്‍സി പുറത്തുവിട്ട വിവരങ്ങളെ സംക്ഷിപ്തമായി ഇങ്ങനെ വിവരിക്കാം:-

1.വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനുമായി 750 ലധികം വ്യാജ മാധ്യമങ്ങളെയും 550 ലധികം സൈബര്‍ ഡൊമയ്നുകളും റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2.119  രാജ്യങ്ങളിലായി തങ്ങള്‍ ഉദ്ദേശിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ക്രോണിക്ക്ള്‍ ഒപ്പറേഷന്‍റെ കണ്ടെത്തല്‍ എന്ന നിലയില്‍ ഇ യു ഡിസിന്‍ഫോ ലാബ് പറയുന്നു.

3. വ്യാജ വാര്‍ത്തയുടെ വിശ്വാസ്യതക്ക്‌ വേണ്ടി 2006 ല്‍ മരണപ്പെട്ടുപോയ മനുഷ്യാവകാശ പ്രവര്‍ത്തനരംഗത്തെ പ്രമുഖന്‍ പ്രൊഫസര്‍ ലൂയിസ് ബി സോണിനെ ഉദ്ധരിച്ചിട്ടുണ്ട്. 

4. വ്യാജവാര്‍ത്താ സമ്മതിക്കായി മുന്‍ യൂറോപ്യന്‍ പാര്ലമെന്റ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ശൂള്‍സ്, യു കെയിലെ മന്ത്രിയായിരുന്ന ജയിംസ് പെനല്‍ എന്നിവരടക്കം നിരവധിയാളുകളുടെ പേരുകളും ഫോട്ടോകളും ഉപയോഗിച്ചു.

5. അന്താരാഷ്ട്ര തലത്തില്‍ യുനൈറ്റഡ് നേഷന്‍സ് അംഗീകാരമുള്ള, എന്നാല്‍ പ്രവര്‍ത്തന പഥത്തില്‍ സജീവമല്ലാത്ത 10 ലധികം എന്‍ ജി ഒ കളുടെ പേരുകള്‍ ഉപയോഗിച്ചു. വലിയ സ്വാധീനമുള്ള ഈ എന്‍ ജി ഒ കളിലൂടെ രാജ്യാന്തരതലത്തില്‍ അംഗീകാരമുള്ള ഏജന്‍സികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി.

6. ശ്രീവാസ്തവ ഗ്രൂപ്പും എ എന്‍ ഐയുമാണ് വ്യാജ വാര്‍ത്താ നിര്‍മ്മാണത്തിലെ പ്രധാന കണ്ണികള്‍. ഇവര്‍ സംയുക്തമായി ഈ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2005 ലാണ്. ഇവര്‍ ഒന്നിച്ചുനടത്തുന്ന  പ്രവര്‍ത്തനത്തിലൂടെയാണ് വ്യാജവാര്‍ത്തകള്‍ പുറത്തെത്തിക്കുന്നത്. ശ്രീവാസ്തവ ഗ്രൂപ്പ് ഒരുക്കുന്ന വ്യാജവാര്‍ത്തകള്‍ എ എന്‍ ഐ വഴിയാണ് പുറത്തുവിടുന്നത്.

7. ഇത്തരം വ്യാജ വാര്‍ത്താ നിര്‍മ്മാണത്തിന് രണ്ടു പ്രധാനപ്പെട്ട ഉദ്ദേങ്ങളാണ് ഉള്ളത്. അതില്‍ ഒന്നാമത്തേത് ഇന്ത്യയുമായി എന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങളുള്ള ഏഷ്യന്‍ രാജ്യങ്ങളെ ഇക്ഴ്ത്തുക എന്നതാണ്. അതുവഴി രാജ്യാനുകൂല വികാരം ഉണ്ടാക്കുക എന്നതാണ് രണ്ടാമത്തേത്.  അന്താരാഷ്ട്രതലത്തില്‍ ഈ രാഷ്ട്രങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തി യൂറോപ്യന്‍ യൂണിയന്‍റെയും യുണൈറ്റഡ് നേഷന്‍സിന്റെയും പിന്തുണ നേടി ശക്തിപ്പെടുക എന്നതാണ് ലക്‌ഷ്യം‌. 

8. 2019 ലെ പാര്ല‍മെന്റ്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ പിന്തുണച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ്റ് അംഗമായ രിസാര്‍ഡ് സെനഗി എഴുതിയ ലേഖനം യൂറോപ്യന്‍ യൂണിയന്‍റെ പ്രസ്താവനയായി പ്രസിദ്ധീകരിച്ചു. ശ്രീവാസ്തവ ഗ്രൂപ്പ്‌ തങ്ങളുടെ വെബ് സൈറ്റില്‍ ഇട്ട ലേഖനം എ എന്‍ ഐ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ദി ഇക്കണോമിക്സ്‌ ടൈംസ് ഇത് പിന്നീട് പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രീവാസ്തവ ഗ്രൂപ്പിനും എ എന്‍ ഐക്കും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇത് വളരെ വലിയ വ്യാജ വാര്‍ത്താ ശ്രംഖലയാണ് എന്ന് ഇ യു ഡിസിന്‍ഫോ ലാബ് ഇന്ത്യന്‍ ക്രോണിക്ക്ള്‍ ഓപ്പറേഷനിലൂടെ കണ്ടെത്തിയതായി പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എ എന്‍ ഐ യുമായും ഇന്ത്യാ ഗവണ്മെന്‍റുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല എന്ന് ബി ബി സി പറയുന്നു. അങ്കിത് ശ്രീവാസ്തവയാണ് ശ്രീവാസ്തവാ ഗ്രൂപ്പിന്റെ തലവന്‍.  ശ്രീവാസ്തവ ഗ്രൂപ്പും എ എന്‍ ഐയുമായി ചേര്‍ന്നു നടത്തുന്ന വ്യാജ വാര്‍ത്താ നിര്‍മ്മാണവും പ്രചാരണവും ഇപ്പോഴും തുടരുകയാണ് എന്ന പ്രാധാന്യമേറിയ വിവരത്തിനാണ് ഇ യു ഡിസിന്‍ഫോ ലാബ് തങ്ങളുടെ ഇന്ത്യന്‍ ക്രോണിക്ക്ള്‍ ഒപ്പറേഷന്‍റെ അടിസ്ഥാനത്തില്‍ അടിവരയിടുന്നത്.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 21 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More