മൊഹ്യുദ്ദീന്‍ യാസീന്‍ മലേഷ്യന്‍ പ്രധാനമന്ത്രി

കൊലാലമ്പൂര്‍: മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മഹാതിര്‍ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന മൊഹ്യുദ്ദീന്‍ യാസീന്‍ തെരഞ്ഞെടുക്കപ്പെട്ടു. മലേഷ്യന്‍ രാജാവ് അബ്ദുള്ള പഹാങ്ങ് ആണ് പുതിയ പ്രധാനമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്. ഞായറാഴ്ച യാസീന്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന്‍റെ പ്രമുഖ നേതാക്കളില്‍ ഒരാളായ മൊഹ്യുദ്ദീന്‍ യാസീന്‍, നജീബ് റസാക്ക് മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തിന്‍റെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് മൊഹ്യുദ്ദീന്‍ യാസീന്‍.

ഒരാഴ്ച മുന്‍പാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായ ഡോ.മഹാതിര്‍ മുഹമ്മദ്‌ പൊടുന്നനെ തല്‍ സ്ഥാനം രാജിവെച്ചത്.  അല്പകാലമായി ഭരണ മുന്നണി പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ഭിന്നതകളും ഉപ പ്രധാനമന്ത്രിയും പീപ്പിള്‍ ജസ്റ്റിസ് പാര്‍ട്ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിമുമായുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസവുമാണ് ഡോ.മഹാതിര്‍ മുഹമ്മദിന്‍റെ രാജിയില്‍ കലാശിച്ചത്.   ഭരണ സഖ്യത്തില്‍ നിന്ന് പീപ്പിള്‍ ജസ്റ്റിസ് പാര്‍ട്ടിയെയും  അന്‍വര്‍ ഇബ്രാഹിമിനെയും ഒഴിവാക്കി, പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു മഹാതീറിന്‍റെ ലക്ഷ്യം.  പ്രതിപക്ഷത്തുള്ള ചില പാര്‍ട്ടികള്‍  രഹസ്യമായി ഡോ.മഹാതിര്‍ മുഹമ്മദിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു രാജി . അടുത്ത ദിവസങ്ങളില്‍ തന്നെ മഹാതിര്‍ മുഹമ്മദ്‌ പുതിയ സഖ്യ കക്ഷികളുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപികരിക്കുമെന്നായിരുന്നു പൊതുവില്‍ കരുതപ്പെട്ടിരുന്നത്.ഇതിനായുള്ള തിരക്കിട്ട ചര്‍ച്ചകളാണ് കഴിഞ്ഞ ഒരാഴ്ചയായി കോലാലമ്പുരില്‍ നടന്ന് കൊണ്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സ്വന്തം കക്ഷിയില്‍ നിന്നും രാജാവില്‍ നിന്നുമുണ്ടായ നീക്കങ്ങളാണ് വീണ്ടും അധികാരത്തിലെത്താനുള്ള മഹാതിറിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി യായത്. 

1980-കളില്‍ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ.മഹാതിര്‍ മുഹമ്മദ്‌ മാറിയതോടെ ഒരു കാലഘട്ടത്തിനാണ്‌ അന്ത്യമാകുന്നത്. മലേഷ്യയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ അന്‍വര്‍ ഇബ്രാഹിമുമായി സഖ്യം ചേര്‍ന്നു 2018-ല്‍ വീണ്ടും അധികാരത്തിലെത്തിയ  ഡോ.മഹാതിര്‍ മുഹമ്മദ്‌ പ്രധാനമന്ത്രി പദം ഇരുവര്‍ക്കുമിടയില്‍ പങ്കുവെക്കാം എന്ന ധാരണയിലാണ് ഭരണകാലത്തിന്‍റെ ആദ്യ പകുതിയില്‍ പ്രധാനമന്ത്രിയായത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കാണിച്ച വിമുഖതയാണ്‌ അന്‍വര്‍  ഇബ്രാഹിമുമായി ഇടയുന്നതിനും ഇപ്പോള്‍ അധികാര നഷ്ടത്തിനും ഇടയാക്കിയത്.

ആദ്യ ഘട്ടത്തില്‍ അധികാരത്തിലിരുന്ന 1980-കളിലും മഹാതിറിന്‍റെ ഉപപ്രധാനമന്ത്രിയായിരുന്നു അന്‍വര്‍ ഇബ്രാഹിം.  പാര്‍ലമെന്‍റില്‍  ഭൂരിപക്ഷം തെളിയിച്ച് വീണ്ടും അധികാരത്തിലെത്താം  എന്ന മഹാതിറിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ട് രാജാവ് നടത്തിയ ഇടപെടലാണ്  മൊഹ്യുദ്ദീന്‍ യാസീന് പുതിയ നിയോഗം തുറന്നു കൊടുത്തത്. മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷിക്കുന്നതായി 72-കാരനായ മൊഹ്യുദ്ദീന്‍ യാസീന്‍ പറഞ്ഞു.  പിന്തുണ നല്‍കിയ എല്ലാവരോടും പുതിയ പ്രധാനമന്ത്രി നന്ദി പറഞ്ഞു.

Contact the author

web desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More