ഭാരത് ബന്ദ് തുടങ്ങി; കേരളത്തെ ഒഴിവാക്കി, നാളെ വീണ്ടും ചര്‍ച്ച

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ ബ​ന്ദു​ണ്ടാ​കി​ല്ലെ​ന്നും ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും സം​ഘ​ട​ന​ക​ൾ അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ തടസപ്പെടുത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷക സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് 18 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുന്നത്.

20 ലധികം പ്രതിപക്ഷ  പാർട്ടികളുടേയും വിവിധ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ദില്ലിയുടെ അതിർത്തികൾ വളയും. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മുതൽ 12 വരെ വഴി തടയും. ഡൽഹിയിൽ 11 മണി മുതൽ 3 മണി വരെയാണ്  റോഡുകൾ ഉപരോധിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ തടയുകയോ, നിര്‍ബന്ധമായും കടകള്‍ അടുപ്പിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിട്ടുണ്ട്.

നാളെയാണ് കേന്ദ്ര സര്‍ക്കാറുമായി കർഷക സംഘടനകൾ നാലാംവട്ട ചര്‍ച്ച നടത്തുന്നത്. കാര്‍ഷിക നിയമത്തിലെ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More