കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രശ്നം പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ഇല്ലാതാക്കിയേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം എന്നും പ്രിയങ്ക കുറിച്ചു. നേരത്തെ ബോളിവുഡ് താരം സോനം കപൂറും കർഷകരെ പിന്തുണച്ചെത്തിയിരുന്നു. 'കർഷകർ മനുഷ്യസംസ്കാരത്തിന്റെ തന്നെ അടിത്തറ' എന്ന് ഡാനിയേൽ വെബ്സ്റ്ററിനെ ഉദ്ധരിച്ചുകൊണ്ടാണ് സോനം വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം, കാര്‍ഷിക നിയമത്തിലെ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഡിസംബർ 8 ചൊവ്വാഴ്ച സമരവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകപണിമുടക്കിന് പ്രഖ്യാപിച്ചിട്ടുണ്ട്.