കര്‍ഷക പ്രക്ഷോഭം: നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തുന്നു

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം 9-ാം ദിനത്തിലും ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും അടുത്ത ചൊവ്വാഴ്ച (ഈ മാസം 8 ന്) ഭാരത്‌ ബന്ദ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ അടിയന്തിരമായി സമര സമിതി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. സമരം എങ്ങനെയെങ്കിലും ഒതുതീര്‍ക്കുക എന്ന നിലയിലേക്ക് സര്‍ക്കാര്‍ അയഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, വാണിജ്യകാര്യ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്,കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍,  വാണിജ്യകാര്യ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. സമരം എത്രയും പെട്ടെന്ന് ഒതുതീര്‍ക്കുക എന്ന തീരുമാനമാണ് ഈ യോഗം കൈകൊണ്ടത് എന്നാണ് വിവരം. സമരം തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ അന്താരാഷ്ട്ര യശസ്സിനെയും രാജ്യത്താകമാനമുള്ള ബഹുജന പിന്തുണയെയും അത് ബാധിക്കുമെന്നാണ് യോഗം വിലയിരുത്തിയത് എന്നറിയുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ആശങ്കകള്‍ പരിഹരിച്ച് നിയമത്തില്‍ ഭേദഗതി വരുത്താമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശം. എന്നാല്‍ അത് സമരക്കാര്‍ തള്ളുകയായിരുന്നു. കാര്‍ഷിക നിയമത്തിലെ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ പുതിയ കാര്‍ഷിക നിയമം പൂര്‍ണ്ണമായി തന്നെ പിന്‍വലിച്ച് ജനകീയ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശമം കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 9 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 11 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 12 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More