ദേവനന്ദനയെ ആരോ തട്ടിക്കൊണ്ടുപോയതാവാം; വിശദമായ അന്വേഷണം വേണം-കുടുംബം

കൊട്ടാരക്കര: നെടുമണ്‍കാവില്‍ കാണാതായി മരണപ്പെട്ട  ആറുവയസ്സുകാരി ദേവനന്ദനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ദേവനന്ദന ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാവാമെന്നും ദേവനന്ദനയുടെ മുത്തഛന്‍ മോഹനന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ദേവനന്ദനയെ കാണാതാവുമ്പോള്‍ അമ്മയുടെ ഷോള്‍ കുഞ്ഞ് ധരിച്ചിരുന്നില്ലെന്നും മുത്തഛന്‍ പറഞ്ഞു.

ദേവനന്ദന ഒറ്റയ്ക്ക് അയല്‍വീടുകളില്‍ പോലും പോകാറില്ല. ആട്ടിലേക്കുള്ള വഴി കുട്ടിക്കറിയില്ല. കുട്ടിയുടെ മൃതദേഹം കണ്ട സ്ഥലവും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.  കുടുംബാംഗങ്ങളുടെ ആരോപണങ്ങള്‍ ഗൌരവത്തിലെടുക്കുമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചാത്തന്നൂര്‍ അസിസ്റ്റന്‍റു  പൊലിസ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല.  

അതേസമയം  ദേവനന്ദയുടെ മരണം മുങ്ങി മരണമാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ്  നിഗമനം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തിയിരുന്നു. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. വ്യാഴാഴ്ച രാവിലെ 10.30-ഓടുകൂടിയാണ് കുഞ്ഞിനെ കാണാതായത്. 

മൃതദേഹം ഒഴുകി വന്നതാണെന്ന് കുട്ടിയെ പുറത്തെടുത്ത പോലീസിന്‍റെ 
മുങ്ങല്‍ വിദഗ്ധരും പറഞ്ഞിരുന്നു. തലമുടി വള്ളിയില്‍ ഉടക്കികിടക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ദൂരം ഒഴുകിപ്പോകുമായിരുന്നുവെന്നാണ് നിഗമനം. മുങ്ങിമരണമെന്നായിരുന്നു ഇന്‍ക്വസ്റ്റിലെയും പ്രാഥമിക നിഗമനം. ദേഹത്ത് മുറിവോ ചതവോ ഇല്ല. ബലപ്രയോഗം നടന്നിട്ടില്ല. 11.30-ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതശരീരം ഫോറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

കൊട്ടാരക്കരക്കടുത്ത് നെടുമണ്‍കാവ് ഇളവൂര്‍ ധനീഷ് ഭവനില്‍ പ്രദീപ്‌-ധന്യാ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 10.30-ഓടുകൂടിയാണ്  സ്വന്തം വീട്ടില്‍ നിന്ന് കാണാതായത്. വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന ധന്യ മൂന്നു മാസം പ്രായമായ ഇളയ കുഞ്ഞിനെ നോക്കാന്‍ വീട്ടിനകത്തേക്ക് പറഞ്ഞുവിട്ട ദേവനന്ദയെ പിന്നീടാരും കണ്ടിട്ടില്ല. പതിനഞ്ചു മിനിട്ടിനകം വീട്ടിനകത്ത് കയറി അമ്മ ധന്യ മകളെ വിളിച്ചെങ്കിലും അവള്‍ വിളികേട്ടില്ല. പിന്നീട് പരിഭ്രാന്തയായി നടത്തിയ തെരച്ചിലിലാണ് മകളെ കാണാനില്ല എന്ന സത്യം തിരിച്ചറിഞ്ഞത്. അയല്പക്ക വീടുകളിലും കുഞ്ഞ് പൊതുവില്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലും തിരഞ്ഞതിനു ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. സംഭവത്തില്‍ സംസ്ഥാന ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.



Contact the author

web desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More