കൊവിഡ്‌ രോഗികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നാളെ മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘത്തില്‍ വോട്ടു ചെയ്യുന്ന കൊവിഡ്‌ ബാധിതര്‍ക്കായുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും. ഈ മാസം 8 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഓരോ ജില്ലയിലും വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേദിവസം വൈകുന്നേരം മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്‍റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട് അനുവദിക്കുക. വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം.

ഡിസംബര്‍ 10ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഡിസംബര്‍ ഒന്നിനും, ഡിസംബര്‍ 14ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഡിസംബര്‍ അഞ്ചിനുമാണ് ആദ്യ ലിസ്റ്റ് നല്‍കേണ്ടത്. ആരോഗ്യ വകുപ്പിന്‍റെ രേഖകളും വോട്ടര്‍ പട്ടികയും പരിശോധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള സ്പെഷ്യല്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ അവിടെ നിന്നും ശേഖരിക്കും. സ്വയം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ അവരുടെ വിവരങ്ങള്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറണം. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആയവരെയും ക്വാറന്‍റീനില്‍ ഉള്ളവരെയും വേര്‍തിരിച്ചാണ് കാണിക്കുക. ക്വാറന്‍റീനില്‍ ഉള്ളവരുടെ വിവരങ്ങള്‍ ജില്ലാ കളക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയവരുടെ വിവരം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമുള്ളതിനാല്‍ അത്തരത്തില്‍ പ്രസിദ്ധീകരിക്കില്ല.

സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കുന്നവരില്‍ അതേ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും മറ്റ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തവരുമുണ്ടാകും. സര്‍ട്ടിഫൈഡ് ലിസ്റ്റ് ലഭിച്ചാലുടന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കണം. മറ്റ് ജില്ലകളിലെ വോട്ടര്‍മാരുടെ വിവരം അതാത് ജില്ലാ കളക്ടമാര്‍ക്കും തുടര്‍ നടപടിയ്ക്കായി ഉടന്‍തന്നെ കൈമാറണം. വരണാധികാരികള്‍ക്ക് ലിസ്റ്റ് ലഭിച്ചാലുടന്‍തന്നെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം.

ഓരോ തദ്ദേശസ്ഥാപനത്തിലും ഒന്നോ അതിലധികമോ വാര്‍ഡുകള്‍ക്കായി ഒരു സ്പെഷ്യല്‍ പോളിംഗ് ടീമിനെ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നിയമിക്കും. സംഘത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമാനമായ ഒരു പോളിംഗ് ഓഫീസറും അദ്ദേഹത്തെ സഹായിക്കാന്‍ ഒരു അസ്സിസ്റ്റന്‍റുമുണ്ടാകും. കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഡ്രൈവറും ഉണ്ടായിരിക്കും.പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന സമയം ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളെ എസ്.എം.എസ്സിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിക്കും. വോട്ടര്‍മാര്‍ക്കുള്ള അപേക്ഷാ ഫോറം (ഫോറം ബി) സത്യപ്രസ്താവനാ ഫോറം ബാലറ്റ് പേപ്പര്‍, കവറുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവയും സ്പെഷ്യല്‍ വോട്ടര്‍ താമസിക്കുന്ന സ്ഥലത്ത് ലഭ്യമാക്കും. വോട്ടര്‍ അപേക്ഷാ ഫോറവും സത്യപ്രസ്താവനയും പൂരിപ്പിച്ച് നല്‍കണം. വോട്ടറുടെ സത്യപ്രസ്താവന പോളിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന് വോട്ടര്‍ ബാലറ്റ് പേപ്പറില്‍ പേന ഉപയോഗിച്ച് ക്രോസ് അല്ലെങ്കില്‍ ടിക്മാര്‍ക്ക് രേഖപ്പെടുത്തി വോട്ട് ചെയ്യണം. വോട്ട് ചെയ്തശേഷം ബാലറ്റ്പേപ്പര്‍ മടക്കി ചെറിയ കവറിലിട്ട് ഒട്ടിച്ചതിന് ശേഷം ആ കവറും ഡിക്ലറേഷനും അതോടൊപ്പം നല്‍കിയ വലിയ കവറിലിട്ട് സീല്‍ ചെയ്യണം.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ തലത്തിലുള്ള ബാലറ്റും ഡിക്ലറേഷനും പ്രത്യേകം കവറില്‍ ഇടണം. അത്തരത്തില്‍ സീല്‍ ചെയ്ത കവറുകള്‍ പോളിംഗ് ടീമിനെ ഏല്‍പ്പിക്കണം. വോട്ടര്‍ക്ക് അവ തപാലിലൂടെയോ ആള്‍വശമോ വരണാധികാരിക്ക ലഭ്യമാക്കുകയും ചെയ്യാം. പോളിംഗ് ഓഫീസറെ ഏല്‍പ്പിക്കുന്നവര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ആവശ്യമുള്ള ബാലറ്റ് പേപ്പറുകളുടെ എണ്ണം അതാത് വരണാധികാരികളാണ് നിശ്ചയിക്കുക.

അതേസമയം പോസ്റ്റല്‍ വോട്ടിനു തപാല്‍ ചാര്‍ജ് ഇടാക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More