മുംബൈയിലെ പള്ളികളില്‍ ഇന്ന് മുതൽ ഞായറാഴ്ച കുര്‍ബാന പുനരാരംഭിക്കും

മുംബൈ: എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിലെ പള്ളികളില്‍ ഇന്ന് മുതൽ ഞായറാഴ്ച കുര്‍ബാന പുനരാരംഭിക്കും. എല്ലാ കൊവിഡ് ചട്ടങ്ങളും കർശനമായി പാലിച്ചുകൊണ്ടായിരിക്കും കുര്‍ബാന നടത്തുക. സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്  മാസ്കുകള്‍ നിർബന്ധമാക്കിയിട്ടുണ്ട്. പള്ളികളിൽ പ്രവേശിക്കുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും പള്ളി അധികാരികള്‍ അറിയിച്ചു.

പനി, ജലദോഷം, ചുമ, കൊമോർബിഡിറ്റി എന്നിവയുള്ളവര്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവര്‍ക്ക് പള്ളി പരിസരത്തേക്ക് പ്രവേശനമില്ല. നേരിട്ട് പള്ളിയില്‍ വരാന്‍ കഴിയാത്ത ആളുകൾക്കായി പള്ളികൾ ഓൺ‌ലൈൻ മാസ് സംഘടിപ്പിക്കുന്നത് തുടരുമെന്ന് ബോംബെ അതിരൂപത അറിയിച്ചു. കൃത്യമായി അടയാളപ്പെടുത്തിയ സീറ്റുകളിൽ മാത്രം ഇരിക്കണമെന്നും പ്രാര്‍ഥന പുസ്തകങ്ങള്‍ പള്ളികളില്‍ ഉണ്ടാകില്ലെന്നും പള്ളികള്‍ വ്യക്തമാക്കി. എല്ലാ വിശ്വാസികലും പ്രവേശന സമയത്ത് താപ സ്കാനറുകളിലൂടെ കടന്നു പോകണം. കൂടാതെ, കൈകള്‍ വൃത്തിയാക്കാൻ ഫുട് പെഡൽ ഡിസ്പെൻസറുകളും പള്ളികളില്‍ ഒരുക്കിയിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്തൊട്ടാകെയുള്ള കൊവിഡ് വ്യാപനം തടയുന്നതിനായി മാർച്ച് 25നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി എല്ലാ ആരാധനാലയങ്ങളും അടച്ചുപൂട്ടേണ്ടി വന്നിരുന്നു. പിന്നീട്, ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാൻ നവംബർ 16 ന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും പൊതു പ്രാര്‍ത്ഥന പരിപാടികളൊന്നും ഇതുവരെ നടത്തിയിരുന്നില്ല.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More