കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ആരുടെ വട്ടാണെന്ന് അറിയില്ലെന്ന് ധനമന്ത്രി

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ആരുടെ വട്ടാണെന്ന് അറിയില്ലെന്ന്  ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക്. കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന് അദ്ദേഹം പറഞ്ഞു . റെയ്ഡ് അസംബന്ധമാണെന്നും ഒന്നിൽ കൂടതൽ ഓഡിറ്റുള്ള സ്ഥാപനമാണ് കെഎസ്എഫ്ഇയെന്നും തോമസ് ഐസക് പറഞ്ഞു. 

കെഎസ്എഫ്ഇയിലെ ഇടപാടുകളെല്ലാം സുതാര്യമാണെന്നും ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.  വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ല. നിയമം എന്ത് എന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല. കെഎസ്എഫ്ഇയിൽ വരുന്ന പണം ട്രഷറിയില്‍ അടക്കേണ്ട കാര്യം ഇല്ല. ട്രഷറിയില്‍ അടക്കാനുള്ള പണമല്ല കെഎസ്എഫ്ഇയില്‍ എത്തുന്നത്, വിജിലന്‍സ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെഎസ്എഫ്ഇ ചെയര്‍മാന്‍ നല്‍കുമെന്നും ധനമന്ത്രി പ്രതികരിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 കെസ്എഫ്ഇയുടെ 40 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓപറേഷന്‍ ബചത് എന്ന പേരിലാണ് ഇന്നലെയാണ് പരിശോധന നടത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 3 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 4 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More