കര്‍ഷക മാര്‍ച്ച്; ജയിലുകള്‍ തികയില്ല സ്റ്റേഡിയം വേണമെന്ന് പൊലിസ്

ഡല്‍ഹി: 'ഡല്‍ഹി ചലോ' എന്ന പേരില്‍ പ്രതിഷേധവുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മാര്‍ച്ച് തടയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ 500 ഓളം കര്‍ഷക പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഡല്‍ഹി മാര്‍ച്ച് തടയാനുള്ള പൊലിസ് ശ്രമങ്ങള്‍ പാളുകയാണ്. ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കി, കര്‍ഷകരെ തടയാനുള്ള പൊലിസ് ശ്രമങ്ങള്‍ വിഫലമാകുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് പലവഴി ഡല്‍ഹിയിലേക്ക് ട്രാക്ടറുകള്‍ ഓടിച്ചും കാല്‍നടയായും എത്തിക്കൊണ്ടിരിക്കുന്നത്. 

സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹി അതിര്‍ത്തികള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ടുതന്നെ നീങ്ങുകയാണ്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇതോടെ പോലീസിനെക്കൊണ്ട് മാത്രം സമരക്കാരെ തടഞ്ഞു നിര്‍ത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ്. എന്നാല്‍ പതിനായിരങ്ങള്‍ ഡല്‍ഹിയിലേക്ക് എത്തിക്കഴിഞ്ഞാല്‍ അവരെ അറസ്റ്റ് ചെയ്ത് എങ്ങനെ നീക്കും എന്ന ഉത്കണ്ഠയിലാണ് പോലിസ്. അറസ്റ്റ് ചെയ്യുന്ന സമരക്കാരെ തടവിലിടാന്‍ ജയിലുകള്‍ മതിയാവില്ലെന്നും ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ ഇതിനായി അനുവദിക്കണമെന്നും കാണിച്ച് പോലിസ് ഡല്‍ഹി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

അതേസമയം തണപ്പുകാലത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കുറച്ചധികം ദിവസങ്ങളിലേക്കുള്ള ഭക്ഷണ സാധനങ്ങളും ധാന്യങ്ങളുമായാണ് കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളില്‍ ഡല്‍ഹി ലക്ഷ്യമാക്കി കുതിക്കുന്നത്. ഇതിനിടെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരനേതാക്കള്‍ ക്ഷണം നിരസിച്ചു. കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചകളില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സര്‍ക്കാരുമായി ഒരു ചര്‍ച്ചക്കും തങ്ങള്‍ തയാറെല്ലെന്ന് പ്രസ്താ വിച്ച കര്‍ഷകര്‍, കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് അസന്നഗ്ദമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ കര്‍ഷക സമരം രൂക്ഷമാകുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കര്‍ഷക സമരം രൂക്ഷമായിരിക്കുന്നത്. പ്രാദേശികമായി സമരം കൊടുമ്പിരികൊണ്ട ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More