ഉത്തര്‍ പ്രദേശില്‍ ആറുമാസത്തേക്ക് സമരങ്ങള്‍ നിരോധിച്ചു

ലക്നൌ: ഉത്തര്‍പ്രദേശില്‍ അടുത്ത ആറുമാസത്തേക്ക് സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്മ പ്രഖ്യാപിച്ചു. അടുത്ത മെയ് മാസം വരെയാണ് നിരോധനം. കൊവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്സെന്‍ഷ്യല്‍ സര്‍വീസ് മേയിന്‍റന്‍സ് ആക്റ്റ് അനുസരിച്ച് സമര പ്രതിഷേധങ്ങള്‍ നിരോധിച്ചത് എന്നാണു സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ അടക്കം സമരത്തിനു ഇറങ്ങുന്ന സാഹചര്യത്തിലാണ് യു പി സര്‍ക്കാരിന്റെ നടപടി എന്നും റിപ്പോര്‍ട്ട് ഉണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തലസ്ഥാനമായ ലക്നൌ ഉപ്പെടെയുള്ള തദ്ദേശ സ്താപനങ്ങളില്‍ നേരത്തെ തന്നെ ഇത്തരം വിലക്കുകള്‍ നിലവില്‍ ഉണ്ട്. എന്നാല്‍ ഇവയെല്ലാം അടുത്ത മാസം അവസാനിക്കുന്ന രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത മെയ് മാസം വരെ സമരം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. ഇതനുസരിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ്‌ ലഭിക്കാം.

Contact the author

National Desk

Recent Posts

Web Desk 17 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More