മുതിര്‍ന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവി‍ഡ് ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമായത്. 

ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. നവംബർ 15ന് മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായതോടെ ആരോഗ്യനില വഷളായി.

'ട്രബിൾ ഷൂട്ടർ', 'ക്രൈസിസ് മാനേജർ' തുടങ്ങിയ വിശേഷണങ്ങളാണ് മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍, അതിനുമപ്പുറമായിരുന്നു അദ്ദേഹത്തിന്‍റെ നേതൃപാഠവം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന പട്ടേല്‍ 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വഴിതടയാൻ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചിട്ടും ഫലംകണ്ടില്ല. അദ്ദേഹം ഒരിക്കല്‍കൂടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായി. മതേതര ഇന്ത്യക്ക് ഇക്കാലത്തേറ്റുകൊണ്ടിരിക്കുന്ന കനത്ത പ്രഹരങ്ങളില്‍ ഒന്നാണ് അഹമ്മദ് പട്ടേലിന്‍റെ വെര്‍പ്പാട്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 15 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More