നീതി വൈകിയാണെങ്കിലും ലഭിക്കണം; പേരറിവാളനെ വിട്ടയക്കണമെന്ന് കമൽ ഹാസൻ

രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കണമെന്ന് പ്രശസ്ത ചലച്ചിത്ര താരം കമൽ ഹാസൻ. മുപ്പത് വർഷങ്ങളായി തടവിൽ കഴിയുന്ന പേരറിവാളന് വൈകിയെങ്കിലും നീതി ലഭിക്കണമെന്നാണ് കമൽ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

കേസിന്റെ വിചാരണ ശരിയായ രീതിയിലാണോ നടക്കുന്നതെന്ന  കാര്യത്തിൽ കമൽ ഹാസൻ സംശയം പ്രകടിപ്പിച്ചു. മുപ്പത് വർഷമായി പേരറിവാളൻ ജയിലിലാണെന്നും എല്ലാ കോടതികളും വെറുതെ വിട്ടെങ്കിലും ഗവണറിന്റെ ഒരൊറ്റ ഒപ്പിനായി കാത്തിരിക്കുകയാണ് അദ്ദേഹമെന്നും കമൽ കുറിച്ചു. നീതി വൈകിയാണെങ്കിലും അദ്ദേഹത്തിന് ലഭിക്കണമെന്നും പേരറിവാളനെ വിട്ടയക്കണമെന്നും താരം ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രതികളിലൊരാളായ പേരറിവാളൻ. അദ്ദേഹത്തെ ജയിൽ മോചിപ്പിക്കാനായി തമിഴ്‌നാട് സർക്കാർ തീരുമാനിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജ്, നടൻ വിജയ് സേതുപതി എന്നിവരുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Contact the author

National News

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More