ഇന്ത്യയുടെ കൊവിഡ് വാക്സിനുകൾ അവസാന ഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യ  വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ   അന്തിമ പരീക്ഷണങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ .  ഭാരത് ബയോടെകിന്റെ  കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതിനകം ആരംഭിച്ചു. ഇരുപത്തി ആറായിരത്തോളം ആരോ​ഗ്യ സന്നദ്ധപ്രവർത്തകർ ഈ പ്രക്രിയയുടെ ഭാ​ഗമാകും.  ഏറ്റവും നൂതനമായ ഇന്ത്യൻ പരീക്ഷണ വാക്സിൻ ആണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജൂലൈ മാസത്തോടെ 25 കോടി ഇന്ത്യക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാരിന്റെ പദ്ധതി. വാക്സിൻ വിതരണം ഫെബ്രുവരിയിലോ മാർച്ചിലോ ആരംഭിക്കാനാണ് ഐസിഎംആർ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.  

കോവിഡ് പ്രതിരോധത്തിനായി കോവാക്സിനെയും ഇന്ത്യയിൽ വികസിപ്പിച്ച മറ്റ് നാല് വാക്സിനുകളെയും ആശ്രയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫൈസറും മോഡേണയും വികസിപ്പിച്ച വാക്സിനുകൾ മതിയായ അളവില് ലഭിച്ചേക്കില്ല. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന അസ്ട്രാസെനെക്കയും, ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിനുകളാണ് ഇന്ത്യയിൽ പരീക്ഷിക്കുന്ന വാക്സിനുകൾ.

 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,059 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 91,403,12 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 513 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,33,738 ആയി. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ്‌ മരണനിരക്ക് 1.52 ശതമാനമായി.

4,43,486 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇന്നലെ 41,024 പേര്‍ കൊവിഡ്‌ മുക്തരായി. ഇതോടെ രാജ്യത്ത് മൊത്തം 85,62,642 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 93.68 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 13 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 13 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More