ജോലിസമയം 12 മണിക്കൂര്‍; നിയമനം കരാര്‍ അടിസ്ഥാനത്തില്‍ മതി

ഡല്‍ഹി: എട്ടു മണിക്കൂര്‍ ജോലിയെന്ന ലോകത്താകെ നിലനില്‍ക്കുന്ന തൊഴില്‍ നിയമം അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡ്. കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ നിയമ കരടിലാണ് തൊഴിലാളിക്ള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിവിധ തരത്തിലുള്ള പരിരക്ഷ എടുത്തുകളയാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് തൊഴില്‍ സമയം 12 മണിക്കൂറായി മാറും. സ്ഥിരം നിയമനം എന്ന പരിരക്ഷ എടുത്തു കളയും. ഇനിമുതല്‍ നടക്കുന്ന നിയമനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ മതി എന്നാണ് പുതിയ കരട് നിര്‍ദ്ദേശിക്കുന്നത്.

പുതിയ കേന്ദ്ര കരട് നിര്‍ദ്ദേശമനുസരിച്ച് സ്ഥാപനങ്ങള്‍ നേരിട്ട് കരാര്‍ അടിസ്ഥാനത്തില്‍ പോലും തൊഴിലാളികളെ നിയമിക്കേണ്ടതില്ല. കരാറുകാര്‍ക്ക് തൊഴിലാളികളെ സപ്ലൈ ചെയ്യാം. 49 തൊഴിലാളികള്‍ക്ക് വരെ തങ്ങളുടെ കീഴില്‍ കൊണ്ടുവന്ന് സ്ഥാപനങ്ങള്‍ക്ക് സപ്ലൈ ചെയ്യുന്നതിന് കരാറുകാര്‍ക്ക് ലൈസന്‍സ് പോലും ആവശ്യമില്ല. കേന്ദ്ര ലേബര്‍ മിനിസ്ട്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രം സുവിധ പോര്‍ട്ടലില്‍നിന്ന് ഓണ്‍ലൈനായി കരാറുകാര്‍ക്ക് ലൈസന്‍സ് എടുക്കാം.

ജീവനക്കാരെയും തൊഴിലാളികളെയും 5 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യിക്കാം അതുകഴിഞ്ഞ് അരമണിക്കൂര്‍ ഇടവേള നല്‍കിയാല്‍ മതി. വര്‍ഷത്തില്‍ 180 ദിവസംവരെ ജോലി ചെയ്ത അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയിവരാന്‍ തൊഴില്‍ ഉടമ സെക്കന്റ്‌ ക്ലാസ് ട്രെയിന്‍ ടിക്കറ്റിന് സമാനമായ തുക നല്‍കണം തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങള്‍  തൊഴില്‍ നിയമ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് സാമൂഹ്യ സുരക്ഷാ ബോര്ഡ്‍ രൂപീകരിക്കാനും ഇതില്‍ ലോകസഭയിലെയും രാജ്യസഭയിലെയും രണ്ടും ഒന്നും അംഗങ്ങളെ വീതം സര്‍ക്കാര്‍ നോമിനേറ്റു ചെയ്യാനും നിര്‍ദ്ദേശമുണ്ട്. ബോര്‍ഡിലേക്ക് സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളെ കേന്ദ്ര സര്‍ക്കാരിന് തന്നെ നിര്‍ദ്ദേശിക്കാം. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചന നടത്തണമെന്നും പുതിയ തൊഴില്‍ നിയമ കരടില്‍ നിര്‍ദ്ദേശമുണ്ട്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More