റെയില്‍വേ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പഞ്ചാബിലെ കര്‍ഷകര്‍

ചണ്ഡിഗഢ്: പഞ്ചാബില്‍ റെയില്‍വേ ഉപരോധം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രണ്ടുമാസത്തോളമായി  നീണ്ടുനില്‍ക്കുന്ന റെയില്‍വേ ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കെതിരാണ് എന്നാണ് കര്‍ഷകരുടെ വാദം.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനം 15 ദിവസങ്ങള്‍ക്കുളളില്‍ അറിയിക്കണമെന്നും അതല്ലെങ്കില്‍ ഉപരോധം പുനരാരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പഞ്ചാബിലെ കാര്‍ഷിക സംഘടനകളുടെ ഉപരോധം അവസാനിപ്പിക്കാനായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് 31 കാര്‍ഷിക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ശനിയാഴ്ച്ച നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഉപരോധം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ' കിസാന്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തി, നവംബര്‍ 23 മുതല്‍ 15 ദിവസത്തേക്ക് റെയില്‍വേ ഉപരോധം നിര്‍ത്തിവയ്ക്കാനുളള സംഘടനകളുടെ തീരുമാനത്തില്‍ സന്തോഷമുണ്ട്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനസ്ഥാപിക്കും. ഉടന്‍ തന്നെ പഞ്ചാബിലേക്കുളള ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും' അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.

15 ദിവസങ്ങള്‍ക്കുളളില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചുളള തീരുമാനം കേന്ദ്രം അറിയിച്ചില്ലെങ്കില്‍ ഉപരോധം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉടന്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉറപ്പു നല്‍കി.


Contact the author

National Desk

Recent Posts

National Desk 16 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 16 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More