ജോ ബൈഡന് യുഎസ് പ്രസിഡന്റ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍

വാഷിംഗ്‌ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും തയാറായിട്ടില്ല. ഈ ഘട്ടത്തിലാണ് യുഎസ് പ്രസിഡന്റ് അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം ബൈഡനു നല്‍കാനുളള ട്വിറ്ററിന്റെ നീക്കം. 2021 ജനുവരി 20 ന് ട്വിറ്റര്‍ അക്കൗണ്ട് ഉടമസ്ഥത ബൈഡന് കൈമാറാനാണ് ട്വിറ്ററിന്റെ തീരുമാനം.

2017ല്‍ പ്രസിഡന്റ് സ്ഥാനമാറ്റത്തിന്റെ സമയത്ത് ചെയ്തതുപോലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സ് അഡ്മിനിസ്‌ട്രേഷനുമായി കൂടിയാലോചിച്ചാണ് നടപടികള്‍ എന്ന് ട്വിറ്റര്‍ പ്രതിനിധി പറഞ്ഞു. @POTUS എന്ന അക്കൗണ്ടാണ് ബൈഡന് കൈമാറുക. @WHITE HOUSE, @VP, @FLOTUS എന്നിവയുള്‍പ്പെടെയുളള അക്കൗണ്ടുകളുടെ ഉടമസ്ഥാവകാശം മാറ്റുകയും അവ പുതിയ യുഎസ് ഭരണാധികാരികളിലേക്ക് കൈമാറുകയും ചെയ്യും. 

അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ അക്കൗണ്ടായ @realDonaldTrump നിയന്ത്രണം ട്രംപിനു തന്നെയായിരിക്കും. എന്നാല്‍  പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ അക്കൗണ്ടിന് ലഭിച്ചിരുന്ന പ്രത്യേക പരിരക്ഷ ഇനിയുണ്ടാവില്ല. ഇനിമുതല്‍ ട്രംപിന്റെ അക്കൗണ്ടിന് സാധാരണ ഉപയോക്താക്കള്‍ക്ക് ബാധകമായ നിയമങ്ങള്‍ അനുസരിക്കേണ്ടതായി വരും. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുളളത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ്. ട്രംപ് 89 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ആറാം സ്ഥാനത്താണ്. 63 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതിനഞ്ചാം സ്ഥാനത്താണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More