'പശു മന്ത്രിസഭ' രൂപീകരിക്കാനൊരുങ്ങി മദ്ധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍

കന്നുകാലികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി മദ്ധ്യപ്രദേശില്‍ 'പശു മന്ത്രിസഭ' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഗാർഹിക, കർഷകക്ഷേമ വകുപ്പുകളാണ് 'പശു മന്ത്രിസഭ'-യില്‍ ഉണ്ടാവുക. ഈ മന്ത്രിസഭയുടെ ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗോപഷ്ടമി ദിനത്തിൽ സാലാരിയ അഗർ മാൽവയിലുള്ള പശു സംരക്ഷണ കേന്ദ്രത്തില്‍വെച്ച് നടക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

എന്നാല്‍ പുതിയ മന്ത്രിസഭയ്ക്ക് ഉണ്ടായേക്കാവുന്ന അധികാരങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ‘ലവ് ജിഹാദിനെതിരെ’ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് 'പശു മന്ത്രിസഭ' രൂപീകരിക്കാനുള്ള തീരുമാനവും ഉണ്ടാകുന്നത്. 

ഈ വർഷം ആദ്യം ഉത്തർപ്രദേശ് സർക്കാരും സംസ്ഥാനത്ത് പശു കശാപ്പ് തടയുന്നതിനുള്ള ഓർഡിനൻസ് പാസാക്കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More