മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പങ്കുവെച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
21,636 പേര്‍ക്കാണ് മണിപ്പൂരില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 218 പേര്‍ക്ക് ജീവന് നഷ്ടമായി. 18,334 പേര് രോഗമുക്തരായിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം 41,100 പേര്‍ക്ക്കൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം എണ്‍പത്തിയെട്ടു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറായി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 447 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു,
കഴിഞ്ഞ അഞ്ച് ആഴ്ച്ചയായി ശരാശരി ദൈനംദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മഹാമാരിയെ മറികടക്കാനുളള നടപടികള്‍ക്ക് ഇന്ത്യ തുടക്കമിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.