മധ്യപ്രദേശിൽ കമ്പ്യൂട്ടർ ബാബ അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് കോൺ​ഗ്രസ്

സർക്കാർ ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിൽ മുൻ മന്ത്രി  കമ്പ്യൂട്ടർ ബാബ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്തോറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് കമ്പ്യൂട്ടർ ബാബയെന്ന നം​ദേവ് ത്യാ​ഗിയുടെ നേതൃത്വത്തിൽ സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്.  ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഇയാളെ  പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അം​ബികാപുരി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ബാബ അനധികൃതമായി കൈയ്യേറിയ സ്ഥലമാണ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്. ഇയാളുടെ സ്വത്ത് വിവരങ്ങളും പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം കമ്പ്യൂട്ടർ ബാബയ്‌ക്കെതിരായ നടപടിയെ കോൺഗ്രസ് അപലപിച്ചു.  കമ്പ്യൂട്ടർ ബാബക്കെതിരെ ബിജെപി സർക്കാർ രാഷ്ട്രീയപോക്കുകയാണെന്ന്   ദിഗ്‌വിജയ സിംഗ് അഭിപ്രായപ്പെട്ടു. കോൺഗ്രസ നേതാവും  മുൻ മന്ത്രിയുമായ ജിത്തു പട്വാരിയുടെ നേതൃത്വത്തിലുള്ള സംഘം ജയിലില് കമ്പ്യൂട്ടർ ബാബയെ സന്ദർശിച്ചു.

2018 ലെ ബിജെപി മന്ത്രിസഭയിൽ അം​ഗമായിരുന്നു കമ്പ്യൂട്ടർ ബാബ. പിന്നീട് ഇയാളെ ശിവരാജ് സിം​ഗ് ചൗഹാൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More