കെ.എ.എസ് പരീക്ഷ: അവധിയെടുത്ത് പരിശീലനം നേടുന്ന ഉദ്യോഗസ്ഥരെ അയോഗ്യരാക്കും

അടുത്ത മാസം നടക്കുന്ന കെഎഎസ് പരീക്ഷക്ക് വേണ്ടി അവധിയെടുത്ത് പരിശീലനം നടത്തുന്ന ജീവനക്കാരെ അയോഗ്യരാക്കുമെന്ന് സർക്കാർ. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി എടുത്തിരിക്കുന്നത്. ഇത് സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. കൂട്ട അവധിയെടുത്തവർ പരീക്ഷാ പരിശീലനം തുടരണമെങ്കിൽ ജോലി ഉപേക്ഷിച്ചു പോകണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഉദ്യോഗസ്ഥരെ കൂട്ടമായി അവദി എടുക്കാന്‍ അനുവദിക്കരുതെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കിൽ ഇവർ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് അയച്ച ശുപാര്‍ശയില്‍ കെ.ആർ ജ്യോതിലാൽ പറയുന്നു. ഫെബ്രുവരി 22-നാണ് കെ.എ.എസിന്‍റെ പ്രാഥമിക പരീക്ഷ.

Contact the author

News Desk

Recent Posts

Web Desk 16 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 18 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More