നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

തിരുവല്ല: പത്തനംതിട്ട നിരണം ഗ്രാമപഞ്ചായത്തില്‍ 11-ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ തുടങ്ങി. ഇന്ന് രാവിലെ 11 മണിയോടെ ഉദ്യോഗസ്ഥരെത്തി നടപടികള്‍ ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 

കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നീ താറാവ് കര്‍ഷകരുടെ വളര്‍ത്ത് താറാവുകളില്‍ ചിലത് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ചത്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കൂടുതല്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലേക്കാണ് പരിശോധനക്കയച്ചത്. റിസല്‍ട്ടില്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച്5എൻ8 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    


ഈ രണ്ടു കര്‍ഷകരുടെയും ഉപജീവന മാര്‍ഗമായ ആറായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുക. ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്‌ നിരണം ഡക്ക് ഫാമിലാണ്. തുടര്‍ന്ന് അവിടുത്തെ താറാവുകളെയെല്ലാം വിഷം നല്‍കി കൊന്നതിന് ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നതിനാല്‍ വിഷം നല്‍കി കൊന്ന ശേഷം താറാവുകളെ കുഴിച്ചിടാനാണ് തീരുമാനം. മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ വ്യാപനം തടയാനായി ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളേയും വളര്‍ത്തു കോഴികളേയും കൊന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More