പാംഗോങില്‍നിന്നും പിന്മാറാമെന്ന് ചൈന; സ്വാഗതം ചെയ്ത് ഇന്ത്യ

തങ്ങളുടെ സൈനികരെ ഫിംഗർ 8 ലേക്ക് പിന്‍വലിക്കാമെന്ന് ചൈനയുടെ ഉറപ്പ്. ഇതോടെ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരും. പാംഗോങ് മേഖലയിലേക്ക് ആറുമാസം മുന്‍പാണ് ചൈന അതിക്രമിച്ചു കയറിയത്. പാംഗോങ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന മിസൈൽ അടക്കമുള്ള സന്നാഹങ്ങൾ 3 ഘട്ടങ്ങളായി പിന്‍വലിക്കാനാണ് ധാരണ. അതി കഠിന ശൈത്യത്തെ അതിജീവിച്ചുകൊണ്ടാണ് ഇരു സൈന്യവും അതിര്‍ത്തി സംരക്ഷിക്കുന്നത്. 

മിസൈലുകൾ, സേനാ വാഹനങ്ങൾ എന്നിവ അതിർത്തിയിൽ നിന്നു നീക്കുന്നതാണ് ആദ്യ ഘട്ട പിന്മാറ്റം. രണ്ടാം ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തുള്ള മലനിരകളിൽ നിന്ന് 3 ദിവസങ്ങളിലായി ഇരുസേനകളും പിന്നോട്ടു നീങ്ങും. എന്നാല്‍, മുന്‍പും പലതവണ ഇത്തരത്തിലുള്ള ധാരണകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഒന്നും ചൈന കൃത്യമായി പാലിച്ചിട്ടില്ല.

മൂന്നാം ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തു നിന്നു സേനകൾ പിന്നോട്ടു നീങ്ങുന്നതോടെ മാത്രമേ സംഘര്‍ഷ സാധ്യത പൂര്‍ണ്ണമായും ഒഴിവായെന്ന് പറയാന്‍ കഴിയൂ. തുടർ ചർച്ചകൾക്കായി കമാൻഡർമാർ ഈയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 18 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More