ബിനീഷ് റിമാൻഡിൽ; പരപ്പന ആ​ഗ്രഹാര ജയിലിലേക്ക് മാറ്റും

ബം​ഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബം​ഗളൂരുവിൽ  അറസ്റ്റിലായ ബിനീഷ് കോടിയേരിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ്  ബം​ഗളൂരു സിവിൽ ആന്റ് സിറ്റി സെഷൻസ് കോടതി എൻഫോഴ്സ്മെന്റ് റിമാൻഡ്  ചെയ്തത്. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. ബിനീഷിനെ പരപ്പന അ​ഗ്രഹാര ജയിലിലേക്ക് മാറ്റും.  ബിനീഷിന്റെ കസ്റ്റഡി കാലാവധി  കോടതി കഴിഞ്ഞ ദിവസം 4 ദിവസത്തേക്ക് നീട്ടിയിരുന്നു. ഈ കാലവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കി.  

ബിനീഷിന്റെ വീട്ടിൽ നിന്ന് മയക്കുരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ബാങ്ക് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഹയാത്ത് ഹോട്ടലിന്റെ വിലാസത്തിലുള്ള കാർഡിൽ ബിനീഷ് ഒപ്പ് ഉണ്ടെന്നാണ് ഇഡി പറയുന്നത്. അനൂപും ബിനീഷും ഈ കാർഡ് ഉപയോ​ഗിച്ചതായാണ് ഇഡിയുടെ വാ​ദം. ഇത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാലാണ് കസ്റ്റഡി നീട്ടണമെന്ന് ഇഡി കഴിഞ്ഞ തവണ ആവശ്യപ്പെട്ടത്. 

അതേസമയം മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കസ്റ്റഡി ആവശ്യം ഉന്നയിച്ച് എൻസിബി കോടതിയിൽ ഹർജി നൽകിയില്ല. എൻസിബി ഉദ്യോ​ഗസ്ഥർ ബിനീഷിന്റെ വിവരങ്ങൾ ഇഡിയിൽ നിന്ന് ശേഖരിച്ചിരുന്നു. 

ബം​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ  ഹാജരാക്കി.  

ബിനീഷിനെ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശ​ദീകരണം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More