നേര്‍ത്ത ലീഡ്: ബീഹാറില്‍ ഇരുമുന്നണികളും പ്രതീക്ഷയില്‍

പാട്ന: ബീഹാറില്‍ 50 ശതമാനത്തിനടുത്ത് വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എന്‍ ഡി എ മുന്നണി 128 മണ്ഡലങ്ങളിലും മഹാജനസഖ്യം 104 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. തുടക്കത്തിലൊഴിച്ച് വോട്ടെണ്ണലില്‍ ഉടനീളം മേല്‍ക്കൈ നിലനിര്ത്താ‍ന്‍ എന്‍ ഡി എ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ലീഡ് നില വളരെ നേര്‍ത്തതാണ്. അതുകൊണ്ടുതന്നെ ഫലം ഏതു നിമിഷവും മാറിമറിയാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്‌. ഇക്കാരണത്താല്‍ ഇരു മുന്നണികളും അമിതാവേശമൊ ആഹ്ളാദ പ്രകടനങ്ങളോ നടത്താതെ സംയമനം പാലിക്കുകയാണ്. ഇത്തരത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ നടത്തുന്നത് ഇരു മുന്നണികളുടെയും നേതൃത്വങ്ങള്‍ കര്‍ശന നിര്‍ദ്ദേശങ്ങളും അണികള്‍ക്ക് നല്‍കിയിട്ടുണ്ട്.

ബീഹാറില്‍ ഏകദേശം 70 ഓളം സീറ്റുകളില്‍ എപ്പോഴും മാറിമറിയാവുന്ന നേരിയ മുന്‍തൂക്കമാണ് സ്ഥാനാര്‍ഥികള്‍ക്കുള്ളത്. ഇതില്‍ 35-ഓളം സീറ്റുകളില്‍ 500 വോട്ടുകളുടെ ലീഡ് മാത്രമാണുള്ളത്. ബാക്കി 35 സീറ്റുകളില്‍ 500 നും 1000 ത്തിനും ഇടയിലാണ് ലീഡ്. ഇത് സുരക്ഷിതമായ ഒരു ലീഡ് അല്ല എന്നതുകൊണ്ട് സ്ഥാനാര്‍ഥികള്‍ എല്ലാം തന്നെ ഉത്കണ്‍ഠാകുലരാണ്. ഇതിനിടെ 40 ല്‍ താഴെ സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചതായും വാര്‍ത്തയുണ്ട്. ആകെ നാലു കോടി വോട്ടുകളാണ് ബീഹാറില്‍ പോള്‍ ചെയ്തത്. ഇതില്‍ 2 കോടി വോട്ടുകള്‍ പോലും ഇതുവരെ എണ്ണി പൂര്‍ത്തിയാക്കിയിട്ടില്ല. കൊവിഡ്‌ പ്രൊടോകാള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ സമയമെടുത്ത് മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More