ബിഹാര്‍ തിരുത്തും അമേരിക്കയെപ്പോലെ - ശിവസേന

മുംബൈ: അമേരിക്കയിലെതിന് സമാനമായ അവസ്ഥതന്നെയാണ്‌ ബീഹാറിലുള്ളതെന്നും അമേരിക്ക തിരുത്തിയതുപോലെ ബീഹാറും തിരുത്തുമെന്നും ശിവസേന. മുഖപത്രമായ സാമ്നയിലാണ് അഭിപ്രായ പ്രകടനം. തൊഴിലില്ലായ്മ അതിഭീകരമാണ് അമേരിക്കയില്‍. ബീഹാറിലെ സ്ഥിതിയും മറിച്ചല്ല. അല്കിയ വാഗ്ടാനങ്ങളൊന്നും നിറവേറ്റാന്‍ പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപിനു കഴിഞ്ഞില്ല. സമാനമായ അവസ്ഥയാണ് ബീഹാറിലും ഉള്ളത്. അമേരിക്കക്കാര്‍ക്ക് നാലുവര്‍ഷം കൊണ്ട് ചെയ്ത തെറ്റ് തിരുത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നു പാഠം പഠിക്കാന്‍ നമുക്ക് കഴിയണമെന്നും സാമ്ന വ്യക്തമാക്കുന്നു.   

വലിയ വാഗ്ടാനങ്ങള്‍ നല്‍കിക്കൊണ്ട് അധികാരത്തില്‍ വന്ന പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപ് വിടുവായത്തം പറയാനാണ് സംശയം ചെലവഴിച്ചത്. അദ്ദേഹത്തിന്‍റെ ഇന്ത്യാ സന്ദര്‍ശനം നമസ്തെ ട്രംപിനെയും പരോക്ഷമായി സമ്ന കളിയാക്കുന്നുണ്ട്. വന്നവരെ സ്വീകരിക്കുക നമ്മുടെ പാരമ്പര്യമാണ്. എന്നാല്‍ തെറ്റായ ഒരാളുടെ കൂടെ നില്‍ക്കുന്നത് നമ്മുടെ സംസ്കാരമല്ല എന്നത് മറക്കരുത്. എന്നാല്‍ അതിപ്പോഴും തുടരുകയാണ്.

ബീഹാറില്‍ ഏറ്റവും മോശം ഭരണമാണ് നിലവിലുള്ളത്. ഇത് മാറണം. തങ്ങളല്ലാതെ മറ്റൊരു ബദല്‍ ഇല്ല എന്നാ രാഷ്രീയ നേതാക്കളുടെ അഹന്ത മാറണം. അത്തരം അഹന്തകള്‍ കളയാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും ശിവസേനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 22 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More