ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം  നാളെ. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിന്റെ വിധി നാളെ ഉച്ചയോടെ പുറത്തുവരും. ബിജെപിക്ക് ഏറെ നിർണായകമായ തെരഞ്ഞെടുപ്പ് ഫലമാണ് ഇത്.

ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ, ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വീ യാദവ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.  15 വർഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാറിനെതിരാണ് എക്സിറ് പോൾ പ്രവചനങ്ങൾ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാനത്തെ നിയമസഭ തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ബീഹാറിലെ ജനങ്ങള്‍ക്ക് ഇദ്ദേഹം വിരമിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് തേജസ്വി യാദവ് ഇതിനോട് പ്രതികരിച്ചത്. ഇതിനുപിന്നാലെ, വിജയം ഉറപ്പാണെന്നും കൊവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ സമചിത്തതയോടെ മാത്രമേ നടത്താവൂ എന്നും തേജസ്വി യാദവ് പ്രവർത്തകരോട് നിർദ്ദേശിച്ചിട്ടുണ്ട്.

മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 28 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താൻ ബിജെപിക്ക് ഒന്‍പത് സീറ്റുകളാണ് ആവശ്യം.

Contact the author

National News

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More