ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു

ബം​ഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബം​ഗളൂരുവിൽ  അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. തുടർച്ചയായ  പത്താം ദിവസമാണ് ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്. ബിനീഷിന്റെ കസ്റ്റഡി കാലാവധി ബം​ഗളൂരു സിവിൽ ആന്റ് സിറ്റി സെഷൻസ് കോടതി കഴിഞ്ഞ ദിവസം 4 ദിവസത്തേക്ക് നീട്ടിയിരുന്നു. കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സമെൻര് ഡയറക്ടറേറ്റ് കോടതയിൽ ആവശ്യപ്പെടുകയായിരുന്നു. ബിനീഷിന്റെ കസ്റ്റഡി കാലവധി തീർ സാഹചര്യത്തിലാണ് കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവ്യപ്പെട്ടത്. 

ബിനീഷിന്റെ വീട്ടിൽ നിന്ന് മയക്കുരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ബാങ്ക് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഹയാത്ത് ഹോട്ടലിന്റെ വിലാസത്തിലുള്ള കാർഡിൽ ബിനീഷ് ഒപ്പ് ഉണ്ടെന്നാണ് ഇഡി പറയുന്നത്. അനൂപും ബിനീഷും ഈ കാർഡ് ഉപയോ​ഗിച്ചതായാണ് ഇഡിയുടെ വാ​ദം. ഇത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാലാണ് കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കാനായി ബിനീഷിന്റെ നേതൃത്വത്തിൽ 3 കടലാസ് കമ്പനികൾ രൂപീകരിച്ചതായും ഇഡിയുടെ കസ്റ്റഡി അപേക്ഷിയിലുണ്ട്. ചോദ്യം ചെയ്യുമ്പോൾ ഇവയുടെ വിശദാശങ്ങൾ തേടും. 

അതേസമയം മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. കസ്റ്റഡി ആവശ്യം ഉന്നയിച്ച് എൻസിബി കോടതിയിൽ ഹർജി നൽകി. എൻസിബി ഉദ്യോ​ഗസ്ഥർ ബിനീഷിന്റെ വിവരങ്ങൾ ഇഡിയിൽ നിന്ന് ശേഖരിച്ചിരുന്നു.

ബം​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ  ഹാജരാക്കി.  

ബിനീഷിനെ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശ​ദീകരണം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 18 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More