കൊച്ചി: ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ അഞ്ചാം ദിനവും സ്വര്‍ണ്ണത്തിനു വില വര്‍ദ്ധിച്ചു. കഴിഞ്ഞ അഞ്ചു ദിവസനത്തിനുള്ളില്‍ ആയിരത്തോളം രൂപയാണ് പവന് സ്വര്ന്നത്തിനു മേല്‍ വര്‍ദ്ധിച്ചത്.
സ്വര്‍ണ്ണം പവന് 38,720 രൂപയാണ് ഇന്നത്തെ (ശനി) വില. ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4840 രൂപയായി ഉയര്‍ന്നു. ഇന്നലെ (വെള്ളി) യും ഇന്നുമായി (ശനി) വര്‍ദ്ധിച്ചത് പവന് മേല്‍ 320 രൂപ വീതമാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ ശക്തമായ കാലയളവിലാണ് ( ജൂലൈ, ആഗസ്റ്റ്) സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഭേദിച്ച് കുതിച്ചുയര്‍ന്നത്. പവനുമേല്‍ നാല്‍പ്പത്തിരണ്ടായിരം രൂപ കവിഞ്ഞിരുന്നു. ഇതിനു ശേഷം വിലയിടിഞ്ഞ സ്വര്‍ണ്ണ വില കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1,000 രൂപ വര്‍ദ്ധിച്ച് തുടര്‍ച്ചയായ കുതിപ്പുതുടരുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ചലനവും അമേരിക്കന്‍ തെരഞ്ഞെടുപ്പും ലോക രാജ്യങ്ങളില്‍ എമ്പാടുമുള്ള കൊവിഡ് വ്യാപനവും സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കാരണമായി എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 1,951,45 ഡോളറാണ്.