അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ബൈഡന്‍ വിജയത്തിന് തൊട്ടരികെ, വിധി അംഗീകരിക്കില്ലെന്ന് ട്രംപ്‌

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോരാട്ടം മുറുകി. ആരു വിജയിക്കുമെന്ന് ഇനിയും പറയാറായിട്ടില്ല. നൊവാഡയിൽ ബൈഡന്‍റെ ഭൂരിപക്ഷം കൂടുകയാണ്. നൊവാഡയിലെ ആറ് സീറ്റുകൾകൂടി ലഭിച്ചാൽ 270 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ബൈഡനാകും. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകുന്നത്. 

ജോർജിയയില്‍ വോട്ടെണ്ണല്‍ അവസാന ലാപ്പിലെത്തിയിട്ടും ആരു വിജയിക്കുമെന്ന് പറയാറായിട്ടില്ല. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനും ട്രംപിനും 49.4% വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. പെൻസിൽവേനിയയില്‍ 93 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനേക്കാള്‍ വെറും 26132 വോട്ടുകള്‍ക്ക് മാത്രമാണ് ട്രംപ്‌ മുന്നിട്ടു നില്‍ക്കുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും ട്രംപ്‌ പിറകോട്ട് പോവുകയാണ്. 

538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്.  

അതേസമയം, വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്നും വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. വിസ്കോണ്‍സിന്‍, മിഷിഗണ്‍, അരിസോണ അടക്കമുള്ള സംസ്ഥാനങ്ങളിലെ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍, ഭരണം കൈകളിലെത്തുമെന്നുറപ്പിച്ച് തന്നെയാണ് ബൈഡന്‍ മുന്നോട്ടു പോകുന്നത്. അധികാരത്തിലേറിയാല്‍ ഉടന്‍ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡൻ പറഞ്ഞു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More