തന്റെ ഭർത്താവ് ബോസും ഡോണുമല്ലെന്ന് ബിനീഷിന്റെ ഭാര്യ

തന്റെ ഭർത്താവ് ബോസുമല്ല, ഡോണുമല്ലെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ.ബിനീഷ് തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും റെനീറ്റ പറഞ്ഞു. ബം​ഗളൂരു മയക്കുരുന്ന കടത്തിലെ പണമിടപാടുമായി അറസ്റ്റിലായ ബിനീഷ് കോടിയേരി കേസിൽ നിരപരാധിയെന്നും റെനീറ്റ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത ബിനീഷിന്റെ വസതിയിലെ ഇഡി റെയ്ഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷിന് സുഹൃത്തുക്കൾ ഏറെയുണ്ട്. ബിനീഷിനെ കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. റെയ്ഡ് നടക്കുന്നിതിനിടെ ഇഡിയുടെയും സിആർപിഎഫിന്റെയും ഉദ്യോ​ഗസ്ഥർ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. വീട്ടിൽ നിന്ന് അനൂപ് മുഹമ്മദിൻരെ ബാങ്ക് കാർഡ് കണ്ടെടുത്തെന്ന് എഴുതി ഒപ്പിടാൻ ആവശ്യപ്പെട്ടു. തന്റെ സാന്നിധ്യത്തിലല്ല കാർഡ് കിട്ടിയത്. എന്തു സംഭവിച്ചാലും ഇത്തരമൊരു മഹസറിൽ ഒപ്പിടാനാവില്ലെന്ന് താൻ പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ബിനീഷ് ര​ക്ഷപ്പെടണമെങ്കിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടെന്നും റെനീറ്റ പറഞ്ഞു. അതേസമയം റെനീറ്റിയുടെ അമ്മയുടെ മൊബൈൽ ഫോൺ ഇഡി കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തത് താൻ എഴുതി ഒപ്പിട്ടെന്ന് റെനീറ്റ പറഞ്ഞു. 26 മണിക്കൂർ വീടിനത്ത് തെരഞ്ഞിട്ടും ഇഡിക്ക് ഒന്നും കിട്ടിയില്ലെന്നും അവർ വ്യക്തമാക്കി.

 ഇഡിയും സിആർപിഫും വീട്ടിലിരുന്ന് നാല് നേരം ഭക്ഷണം കഴിക്കുകമാത്രമാണ് ചെയ്തതെന്ന് റെനീറ്റിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ എത്തിയ ഉടനെ ബിനീഷിന്റെ മുറി ഏതെന്ന് ചോദിച്ച ശേഷം അതിനകത്ത് തിരച്ചിൽ നടത്തി. ആറ് മണിയോയെടാണ് കാർഡ് കണ്ടെടുത്തതിൽ ഒപ്പുവെക്കാൻ ഇഡി ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More