കാർഷിക ബിൽ; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി ഡൽഹിയിൽ

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ് ഡല്‍ഹിയില്‍ ധര്‍ണ നടത്തി. കേന്ദ്രം ജിഎസ്ടി കുടിശ്ശിക നൽകാത്തതും, ദുരന്ത നിവാരണ ഫണ്ട് വെട്ടിക്കുറച്ചതും പഞ്ചാബിലെ സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് അമരീന്ദര്‍ ആരോപിച്ചു. ജന്തര്‍ മന്തറിലാണ് ധര്‍ണ നടത്തിയത്.

'ഞങ്ങളുടെപക്കൽ പണമില്ല, സംഭരിച്ചുവെച്ച ഭക്ഷ്യ ധാന്യങ്ങൾ കഴിഞ്ഞു, ഈ അവസ്ഥയെ ഞങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്ന്‌ കേന്ദ്രസർക്കാർ വ്യക്തമാക്കണം' -അമരീന്ദർ പറഞ്ഞു.  രാജ്ഘട്ടിലെത്തി പുഷ്‌പാർച്ചന നടത്തിയാണ് അദ്ദേഹം ധര്‍ണ ആരംഭിച്ചത്. രാജ്ഘട്ടില്‍ നടക്കേണ്ടിയിരുന്ന ധര്‍ണ്ണ സുരക്ഷ കാരണങ്ങളുളളതിനെ തുടര്‍ന്ന് ജന്തര്‍ മന്തറിലേക്ക് മാറ്റുകയായിരുന്നു.

പഞ്ചാബിലെ എംഎല്‍എമാരും എംപിമാരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. മന്‍മോഹന്‍ സിംഗ് ഭരണകാലത്ത് അദ്ദേഹം  എല്ലാവരെയും ഒരുപോലെ തുല്യരായി  കാണണമെന്ന് പറഞ്ഞിരുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതുപോലെ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനോട് പെരുമാറണമെന്ന് അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ നവ്‌ജോദ് സിംഗ് സിദ്ദു ഉള്‍പ്പെടെയുളള ഏതാനും എംഎല്‍എമാരെ ഡല്‍ഹി പോലിസ് തടഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 3 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More